ഐ.പി.എൽ; മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ബിഗ് ഹിറ്റ്‌സ് ബാറ്റ്സ്‌മാന്മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമില്ലാതെയാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്.
രോഹിത്തിന്റെ അഭാവത്തില്‍ കീറണ്‍ പൊള്ളാര്‍ഡാണ് ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത്. ധോണിക്കും സംഘത്തിനും ഇന്ന് നടക്കുന്നത് അഭിമാനപ്പോരാട്ടമാണ്.അതിനൊരു കരണമുണ്ട്. മെയ് 1 ന് നടന്ന ആദ്യ പാദത്തില്‍ ജയത്തിനരികെ നിന്ന ചെന്നൈയെ മുംബൈ പിള്ളേര്‍ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് അടിച്ചുകൂട്ടിയത്.
219 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ ഇന്നിങ്സിലെ അവസാന പന്തില്‍ 4 വിക്കറ്റുകള്‍ ശേഷിക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഈ സീസണില്‍ മുംബൈയും, ചെന്നൈയും ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ മത്സരം പൊടിപാറുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha






















