മുംബൈയെ എറിഞ്ഞൊതുക്കി വിജയം പിടിച്ചെടുത്ത് ചെന്നൈ പട; രണ്ടാം പകുതിയിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് ചെന്നൈ പരാജയപ്പെടുത്തി

ചെറു സ്കോര്‍ ചെയ്സു ചെയ്ത മുംബൈയെ എറിഞ്ഞൊതുക്കി വിജയം പിടിച്ചെടുത്ത് ചെന്നൈ. 14 ാം സീസണ് രണ്ടാം പകുതിയിലെ ആദ്യ മത്സരത്തില്‍ ചെന്നൈയ്ക്കു ജയം. മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് ചെന്നൈ പരാജയപ്പെടുത്തി. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്കു നിശ്ചിത 20 ഒവറില്‍ 136 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
അര്‍ധസെഞ്ചുറി തികച്ച് പുറത്താകാതെ നിന്ന സൗരഭ് തിവാരി (50) മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുനല്‍കി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബ്രാവോയും നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് എടുത്ത ദീപക് ചാഹറുമാണ് ചെന്നൈയുടെ വിജയമൊരുക്കിയത്.
നേരത്തെ അര്‍ധസെഞ്ചുറി നേടിയ ഗെയ്ക്വാദിന്റെ (പുറത്താകാതെ 88) മികവിലാണ് ചെന്നൈ ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. ബോള്‍ട്ടിന്റെയും ആദം മില്നിയുടേയും ബുംമ്രയുടേയും പേസ് ആക്രമണത്തില്‍ വിറച്ച ചെന്നൈയുടെ രക്ഷകനാകുകയായിരുന്നു ഗെയ്ക്വാദ്. 58 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്സറുകളും പായിച്ചാണ് പൂനക്കാരന്‍ പയ്യന് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഡുപ്ലസി, മോയിന്‍ അലി എന്നിവര്‍ സംപൂജ്യരായപ്പോള്‍ മില്നിയുടെ ബൗണ്‍സറില്‍ കൈയ്ക്കു പരിക്കേറ്റ അമ്ബാട്ടി റായിഡു റിട്ടയര്‍ഡ് ഹര്‍ട്ടായി. റെയ്നയും (4) ധോണിയും (3) വന്നതുപോലെ മടങ്ങി.
https://www.facebook.com/Malayalivartha






















