ഐ.പി.എൽ; ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡല്‍ഹിയുടെ ലക്ഷ്യം. ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായക സ്ഥാനത്ത് ഋഷഭ് പന്ത് തുടരും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കുകയാണ് ഡല്‍ഹിയുടെ ലക്ഷ്യം. ഏഴ് കളിയില്‍ നിന്ന് ഒരു ജയം മാത്രമാണ് ഹൈദരാബാദിന് നേടാനായത്. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ കെയ്ന്‍ വില്യംസണ്‍ നായകസ്ഥാനം ഏറ്റെടുത്തു.
ഇന്ന് ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹിയ്ക്ക് ഒന്നാമതെത്താം. ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് 19 മത്സരങ്ങളില്‍. 11 മത്സരങ്ങളില്‍ ഹൈദരാബാദ് ജയിച്ചു. എട്ട് മത്സരങ്ങളില്‍ ഡല്‍ഹിയും. നേരിയ മുന്‍തൂക്കം ഹൈദരാബാദിന് ഉണ്ട്.
https://www.facebook.com/Malayalivartha






















