ടി 20 ലോകകപ്പ്; എംഎസ് ധോണി ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവാവുന്നത് പ്രതിഫലം വാങ്ങാതെയാണെന്ന് ബിസിസിഐ

ടി 20 ലോകകപ്പില്‍ എംഎസ് ധോണി ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവാവുന്നത് പ്രതിഫലം വാങ്ങാതെയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവ് എന്ന നിലയിലുള്ള സേവനങ്ങള്‍ക്ക് എംഎസ് ധോണി ഒരു ഓണറേറിയവും ഈടാക്കുന്നില്ലെന്ന് ജയ് ഷാ എഎന്‍ഐയോട് പറഞ്ഞു.
ഗാംഗുലിയും ഇക്കാര്യം ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായിരിക്കാന്‍ ധോണി പ്രതിഫലം ഒന്നും ഈടാക്കില്ലെന്നും ഗാംഗുലി പറഞ്ഞു. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച അതേ ദിവസം തന്നെ ധോണിയെ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി പ്രഖ്യാപിച്ചിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കുന്ന ധോണി മൂന്ന് തവണ ഐപിഎല്‍ വിജയിച്ച ക്യാപ്റ്റനാണ്. കൂടാതെ ലോക ടി 20, ചാമ്ബ്യന്‍സ് ട്രോഫി, ലോകകപ്പ് എന്നീ മൂന്ന് പ്രധാന ഐസിസി ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























