ടി-20 ലോകകപ്പിന്റെ ആദ്യ ദിവസത്തെ രണ്ടാം മത്സരത്തില്‍ അട്ടിമറി വിജയവുമായി സ്കോട്‍ലാന്‍ഡ്; ബംഗ്ലാദേശിന് അപ്രതീക്ഷിത പരാജയം

ടി20 ലോകകപ്പിന്റെ ആദ്യ ദിവസത്തെ രണ്ടാം മത്സരത്തില്‍ തന്നെ വലിയ അട്ടിമറിയുമായി സ്കോട്‍ലാന്‍ഡ്. വന്‍ താരനിരയുമായി എത്തിയ ബംഗ്ലാദേശിന് 141 റണ്‍സ് ലക്ഷ്യം നല്‍കിയ സ്കോട്ലാന്‍ഡ് എതിരാളികളെ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സിന് പിടിച്ചുകെട്ടുകയായിരുന്നു. 6 റണ്‍സിന്റെ വിജയം ആണ് സ്കോട്‍ലാന്‍ഡ് നേടിയത്.
സൗമ്യ സര്‍ക്കാരിനെയും ലിറ്റണ്‍ ദാസിനെയും വേഗത്തില്‍ പുറത്താക്കി സ്കോട്ലാന്‍ഡ് ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ ഷാക്കിബും മുഷ്ഫിക്കുര്‍ റഹിമും 47 റണ്‍സ് നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.
എന്നാല്‍ ഇരുവരെയും രണ്ട് ഓവറുകളുടെ വ്യത്യാസത്തില്‍ ബംഗ്ലാദേശിന് നഷ്ടമാകുകായയിരുന്നു. മുഷ്പിക്കുര്‍ 36 പന്തില്‍ 38 റണ്‍സ് നേടിയപ്പോള്‍ ഷാക്കിബ് 28 പന്തില്‍ 20 റണ്‍സാണ് നേടിയത്.
മത്സരം അവസാന ഓവറുകളിലേക്ക് കടന്നപ്പോള്‍ 24 പന്തില്‍ 49 റണ്‍സായിരുന്നു വിജയത്തിനായി ബംഗ്ലാദേശ് നേടേണ്ടിയിരുന്നത്. അഫിഫ് ഹൊസൈനും(18), ക്യാപ്റ്റന്‍ മഹമ്മുദുള്ളയും(23) പൊരുതി നോക്കിയെങ്കിലും കൃത്യമായ പ്രഹരങ്ങളുമായി സ്കോട്‍ലാന്‍ഡ് ബൗളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ ബംഗ്ലാദേശിന്റെ ചേസിംഗിന്റെ താളം തെറ്റി.
അവസാന ഓവറില്‍ 24 റണ്‍സായിരുന്നു ബംഗ്ലാദേശ് വിജയത്തിനായി നേടേണ്ടിയിരുന്നത്. അവസാന ഓവറില്‍ 24 റണ്‍സ് വേണ്ട ഘട്ടത്തില്‍ നിന്ന് മൂന്ന് ബോളില്‍ 3 സിക്സ് വേണമെന്ന നിലയില്‍ മഹേദി ഹസന്‍ സഫ്യാന്‍ ഷറീഫിനെ ഒരു സിക്സും ബൗണ്ടറിയും നേടിയപ്പോള്‍ ലക്ഷ്യം ഒരു പന്തില്‍ 8 റണ്‍സായി മാറി. അവസാന പന്തില്‍ സിംഗിള്‍ മാത്രം വന്നപ്പോള്‍ സ്കോട്‍ലാന്‍ഡ് 6 റണ്‍സ് വിജയം നേടി.
സ്കോട്‍ലാന്‍ഡിന് വേണ്ടി ബ്രാഡ്‍ലി വീല്‍ 3 വിക്കറ്റ് നേടി. ബാറ്റിംഗില്‍ തിളങ്ങിയ ക്രിസ് ഗ്രീവ്സ് ബൗളിംഗിലും രണ്ട് വിക്കറ്റുമായി തിളങ്ങി.
https://www.facebook.com/Malayalivartha























