Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര; ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ആതിഥേയരെ തകര്‍ത്തത് 113 റണ്‍സിന്

30 DECEMBER 2021 06:28 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.113 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തകര്‍ത്തത്. ഇന്ത്യ മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അതിഥേയര്‍ 191 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ബുംറ, ഷമി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സിറാജ്, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അഞ്ചാം ദിനം 94ന് നാലെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 97 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച ആറ് വിക്കറ്റും നഷ്ടമായി. തലേ ദിവസത്തെ സ്‌കോറിനോട് 36 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പ്രതിരോധിച്ച്‌ കളിച്ച ഓപ്പണര്‍ ഡീന്‍ എല്‍ഗറെ ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കി. 156 പന്തില്‍ 77 റണ്‍സായിരുന്നു എല്‍ഗറുടെ സമ്ബാദ്യം.

പിന്നാലെ 21 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. അടുത്തത് വിയാന്‍ മള്‍ഡറുടെ ഊഴമായിരുന്നു. മൂന്നു പന്ത് നേരിട്ട് ഒരു റണ്ണെടുത്ത വിയാനെ മുഹമ്മദ് ഷമി, ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു.

ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ ഏഴിന് 182 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍. ഉച്ചഭക്ഷണത്തിന് ശേഷം 9 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി മൂന്ന് വിക്കറ്റും ഇന്ത്യ വീഴ്ത്തി. ബാവുമ 35* റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സെഞ്ചൂറിയനിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 130 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 174 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 305 റണ്‍സായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാദയും മാര്‍ക്കോ യാന്‍സനുമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ 174-ല്‍ ഒതുക്കിയത്. എന്‍ഗിഡി രണ്ടു വിക്കറ്റ് വീഴ്ത്തി.


34 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്‌മാനായി എത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 പന്തില്‍ പത്തു റണ്‍സായിരുന്നു ശാര്‍ദുലിന്റെ സമ്ബാദ്യം.

അധികം വൈകാതെ 74 പന്തില്‍ 23 റണ്‍സെടുത്ത കെ.എല്‍ രാഹുലിനെ ലുങ്കി എന്‍ഗിഡി പുറത്താക്കി. സ്‌കോര്‍ 79-ല്‍ എത്തിയപ്പോള്‍ 18 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും മടങ്ങി. 64 പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും എന്‍ഗിഡി പുറത്താക്കി. തൊട്ടുപിന്നാലെ 20 റണ്‍സുമായി അജിങ്ക്യ രഹാനെയും മടങ്ങി. പിന്നാലെ ആര്‍. അശ്വിന്‍ (14), മുഹമ്മദ് ഷമി (1), സിറാജ് (9) എന്നിവരെ പെട്ടെന്ന് മടക്കിയ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. 14 പന്തില്‍ നാല് റണ്‍സായിരുന്നു മായങ്കിന്റെ സമ്ബാദ്യം.

കെ എല്‍ രാഹുലിന്റെ സെഞ്ചുറി കരുത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 327 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 197 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം ഇന്ത്യക്ക് കൂറ്റന്‍ ലീഡും സമ്മാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (4 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (4 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (5 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (5 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (5 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (6 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (6 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (12 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (12 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (12 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (12 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (12 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (13 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (13 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (13 hours ago)

Malayali Vartha Recommends