Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വെറും കയ്യോടെ മടങ്ങാം!; ഇന്ത്യയെ നാല് റണ്ണിന് കീഴ്പെടുത്തി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും തൂത്തുവാരി

23 JANUARY 2022 11:23 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച അവസാന ഏകദിനത്തില്‍ ഇന്ത്യയെ നാല് റണ്ണിന് കീഴ്പെടുത്തി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര തൂത്തുവാരി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49.5 ഓവറില്‍ 287ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ 49.2 ഓവറില്‍ 283 റണ്ണെടുക്കുമ്ബോഴേക്ക് ഇന്ത്യ ആള്‍ ഔട്ടായി.

34 പന്തില്‍ 54 റണ്ണടിച്ച ദീപക് ചാഹ‌ര്‍ ആയിരുന്നു അവസാന ഓവറുകളില്‍ ഇന്ത്യന്‍ പോരാട്ടം നയിച്ചത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗിലും ചാഹര്‍ മികവ് തെളിയിച്ചിരുന്നു. ക്യാപ്ടന്‍ കെ എല്‍ രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ശിഖര്‍ ധവാനും (61) വിരാട് കൊഹ്‌ലിയും (65) ചേര്‍ന്ന് വലിയ കേടുപാടുകള്‍ കൂടാതെ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യക്ക് അടിപതറുകയായിരുന്നു. അവസാന ഓവറുകളിലെ ദീപക് ചാഹറിന്റെ വെടിക്കെട്ട് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ അവസ്ഥ പരിതാപകരമാകുമായിരുന്നു.

നേരത്തെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (124) നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ കെ എല്‍ രാഹുല്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ക്യാപ്ടന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച്‌ ഭേദപ്പെട്ട തുടക്കമാണ് ബൗളര്‍മാര്‍ ഇന്ത്യക്ക് നല്‍കിയത്. ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ എട്ടില്‍ എത്തിയപ്പോള്‍ തന്നെ ദീപക് ചഹാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചു. രണ്ടാം ഏകദിനത്തില്‍ തകര്‍ത്ത് കളിച്ച ഓപ്പണ‌ര്‍ ജന്നെമാന്‍ മലാനെ ചഹാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പിടികൂടുകയായിരുന്നു. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്ന ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 70-3 എന്ന അവസ്ഥയിലായിരുന്നു. ക്യാപ്ടന്‍ ടെംബ ബാവുമ (8), എയിഡന്‍ മാര്‍ക്ക്റാം (15) എന്നിവരാണ് പുറത്തായത്.

അവിടെനിന്ന് ഡി കോക്കും (124) റാസി വാന്‍ ദെര്‍ ദുസനും (52) ചേ‌ന്നാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 144 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ മികച്ച സ്കോര്‍ എന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്നം ഫലവത്തായില്ല. പിന്നാലെ എത്തിയ ബാറ്റ‌ര്‍മാരില്‍ 39 റണ്ണെടുത്ത ഡേവിഡ് മില്ലറും 20 റണ്ണെടുത്ത് ഡ്വെയ്ന്‍ പ്രിട്ടോറിയസും മാത്രമാണ് രണ്ടക്കം കടന്നത്. 18 എക്സ്ട്രാ റമ്ണുകളും ഇന്ത്യന്‍ ബൗള‌മാര്‍ സംഭാവനയായി നല്‍കി.

ഇന്ത്യന്‍ നിരയില്‍ മൂന്ന് വിക്കറ്റെടുത്ത പ്രസീദ് കൃഷണയും രണ്ട് വിക്കറ്റ് വീതം നേടിയ ദീപക് ചാഹറും ജസ്പ്രീത് ബുമ്രയും മികച്ച പ്രകടനം കാഴ്ചവച്ചു. യുസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ റണ്ണൗട്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends