Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കടം വാങ്ങിയ ഷൂസുമായി ജമ്മു അണ്ടർ 19 ടീം സിലക്ഷൻ ട്രയൽസിനു പോയി; ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ലോകോത്തര താരങ്ങളെ വിറപ്പിച്ച് ഉമ്രാൻ, സംഭവബഹുലമായ 5 വർഷങ്ങൾക്കിടെ ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ എത്തുമ്പോൾ ജമ്മുവിലെ ഗുജ്ജു നഗറിൽ പഴച്ചക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്....

15 APRIL 2022 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ലോക ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതിൽ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ് ഉംമ്രാൻ മാലിക്. ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഉമ്രാൻ മാലിക് ലോകോത്തര താരങ്ങളെ വിറപ്പിക്കുകയാണ്. എന്നാൽ ജമ്മുവിലെ ഗുജ്ജു നഗറിൽ പഴച്ചക്കച്ചവടം തന്നെ തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്. എന്നാൽ ഇപ്പോൾ പറയാൻ ചെറിയൊരു വ്യത്യാസമുണ്ട് റാഷിദിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പഴക്കട ഇപ്പോൾ ഉമ്രാന്റെ അച്ഛന്റെ പഴക്കട ആയാണ് അറിയപ്പെടുന്നത് തന്നെ. അങ്ങനെ സംഭവബഹുലമായ 5 വർഷങ്ങൾക്കിടെയാണ് ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ എത്തിച്ചേർന്നിരിക്കുന്നത്.

റെക്കോർഡുകൾ ഭേദിക്കുകയാണ് ഈ യുവ കളിക്കാരൻ. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഉമ്രാന്റെ കൈകളിൽനിന്നു മൂളിപ്പറന്ന ഒരു ബോളിന്റെ വേഗം എന്നത് 153.3 കിലോമീറ്ററായിരുന്നു. പിന്നീടുള്ള 2 പന്തുകൾ 151.2, 150.1 എന്നീ വേഗത്തിലേക്കും എത്തിയിരുന്നു. അങ്ങനെ കിവീസിന്റെ അതിവേഗക്കാരൻ പേസർ ലോക്കി ഫെർഗൂസിനെ പിന്തള്ളി മത്സരത്തിലെ ഏറ്റവും വേഗമേറിയ 5 പന്തുകൾ ബോൾ ചെയ്തതും ഉമ്രാൻതന്നെയാണ് എന്നതാണ്. അങ്ങനെ ഉമ്രാൻ ഇന്ത്യയ്ക്കായി കളിക്കുന്ന കാലം ഒട്ടും വിദൂരമല്ലെന്നു മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ അടക്കമുള്ള ഒട്ടേറെ പ്രമുഖരും അഭിപ്രായപ്പെടുകയാണ്.

അതേസമയം 2021 ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദബാദിന്റെ നെറ്റ്സിലെ ബോളറായിരുന്നു ഉമ്രാൻ മാലിക്. സ്റ്റാർ പേസർ ടി. നടരാജൻ കോവിഡ് ബാധിച്ചു ടീമിനു പുറത്തായതോടെ പകരക്കാരന്റെ റോളിൽ ടീമിലെത്തി. അങ്ങനെ ഹൈദരാബാദിലെ പതിവുകാരനായി മാറുകകയായിരുന്നു ഉമ്രാൻ. ഒടുവിൽ മെഗാ താരലേലത്തിനു മുന്നോടിയായി തന്നെ നടരാജനെപ്പെപ്പോലും കൈവിട്ട ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയതിനു പിന്നിലെ കാരണവും ഈ ‘അതിവേഗം’ തന്നെയാണ് എന്നതിൽ സംശയമില്ല. പിന്നാലെ കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ നെറ്റസിലെ ബോളറായും ഉമ്രാനെ തിരഞ്ഞെടുക്കുകയുണ്ടായി.

പറഞ്ഞുവന്നത് മറ്റൊന്നാണ്. തന്റെ മകൻ സൂപ്പർ സ്റ്റാർ ആയെങ്കിലും പണ്ടു മുതൽ കുടുംബത്തിനുള്ള വരുമാനം നൽകിയിരുന്ന പഴക്കച്ചവടം നിർത്താൻ ഉദ്ദേശമില്ലെന്നാണ് അച്ഛൻ അബ്ദുൽ റാഷിദ് പങ്കുവയ്ക്കുന്നത്. കടം വാങ്ങിയ ഷൂസുമായി (സ്പൈക്സ്) ജമ്മു അണ്ടർ 19 ടീം സിലക്ഷൻ ട്രയൽസിനു പോയ താരമാണ് നമ്മുടെ ഉമ്രാൻ. പിന്നാലെ സംസ്ഥാന ടീമിൽ ഇടം നേടിയെങ്കിലും വിനു മങ്കാദ് ട്രോഫിയിൽ ഒരു കളിക്കുള്ള അവസരമേ ലഭിച്ചിരുന്നുള്ളു. പിന്നാലെ മത്സരത്തിൽ വില്ലനായി മഴയും എത്തി. തൊട്ടടുത്ത വർഷം തന്നെ അണ്ടർ 23 ടീം സിലക്‌ഷൻ ട്രയൽസിനു പോയെങ്കിലും ടീമിൽ അവസരം ലഭിച്ചിരുന്നില്ല.

അതേസമയം 2019–20 രഞ്ജി സീസണിൽ ജമ്മു കശ്മീർ– അസം മത്സരത്തിനു മുന്നോടിയായി അസം പരിശീലകൻ അജയ് രാത്ര നെറ്റ്ബോളർമാരെ തിരഞ്ഞപ്പോളാണ് ഉമ്രാൻ ആദ്യമായി കളത്തിൽ അവതരിക്കുന്നത്.‌ ‘4 പന്തുകൾ എറിഞ്ഞപ്പോൾത്തന്നെ ഉമ്രാന്റെ നിലവാരം ബോധ്യമായി. ഉമ്രാനെ എന്താണു ജമ്മു കശ്മീർ ടീമിൽ എടുക്കാതിരുന്നത് എന്നാണു ഞാൻ കരുതിയത്. ഉമ്രാന്റെ ബൗൺസും ‍ഞെട്ടിച്ചു കളഞ്ഞു’– എന്ന് അജയ് രാത്ര പിന്നീടു ദേശീയ മാധ്യമത്തോടു പ്രതികരിക്കുകയുണ്ടായി.

 

 

അതോടൊപ്പം തന്നെ ജമ്മു കശ്മീരിൽനിന്ന് ഐപിഎൽ കളിക്കുന്ന 4–ാമത്തെ താരമാണ് ഉമ്രാൻ. ഐപിഎല്ലിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡും ഉമ്രാന്റെ പേരിലാണ് നിലനിൽക്കുന്നത്. 4 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഉമ്രാനെ നിലനിർത്തിയിരുന്നത്. നെറ്റ്സിലെ പരിശീലനത്തിനിടെ സഹതാരം ജോണി ബെയർസ്റ്റോ വേഗം കുറച്ചു പന്തെറിയാൻ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ ബെയർസ്റ്റോ പറഞ്ഞതു മനസ്സിലാകാഞ്ഞതിനാൽ പഴയപോലെതന്നെയാണ് ബോൾ ചെയ്തതെന്നും ഉമ്രാൻ കഴി‍ഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (6 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (6 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (6 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (7 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (7 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (7 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (7 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (7 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (8 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (8 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (8 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (8 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (8 hours ago)

Malayali Vartha Recommends