Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐപിഎലിലെ ആദ്യ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്....രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തറപറ്റിച്ചാണ് ഗുജറാത്ത് കന്നിക്കിരീടം സ്വന്തമാക്കിയത്

30 MAY 2022 06:45 AM IST
മലയാളി വാര്‍ത്ത

ഐപിഎലിലെ ആദ്യ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തറപറ്റിച്ചാണ് ഗുജറാത്ത് കന്നിക്കിരീടം സ്വന്തമാക്കിയത്. ഇതോടെ സീസണില്‍ ഗുജറാത്തിനെതിരെ കളിച്ച നാല് കളികളും പരാജയപ്പെട്ടതിന്റെ നാണക്കേടും രാജസ്ഥാന് സ്വന്തമായി.



രാജസ്ഥാന്‍ കുറിച്ച 131 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. ഓപ്പണര്‍ ശുഭ്മാന്‍ ഗിലും (പുറത്താകാതെ-45) ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് (34) ഗുജറാത്തിനെ കിരീടത്തലെത്തിച്ചത്.



ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയേയും (5), മാത്യു വെയ്ഡിനെയും (8) പെട്ടെന്ന് പുറത്താക്കി രാജസ്ഥാന്‍ മത്സരം മുറുക്കിയെങ്കിലും അനാവശ്യ തിടുക്കം കാണിക്കാതെ പാണ്ഡ്യ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു. ചഹലിന്റെ പന്തില്‍ പാണ്ഡ്യ പുറത്തായെങ്കിലും പിന്നാലെയെത്തിയ ഡേവിഡ് മില്ലര്‍ (പുറത്താകാതെ 32) രാജസ്ഥാന്റെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 130 ല്‍ ഒതുങ്ങി. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് പിഴുത ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് രാജസ്ഥാനെ പിടിച്ചുകെട്ടിയത്.പാണ്ഡ്യയുടെ ഇര സഞ്ജു, ബട്ലര്‍, ഹെറ്റ്‌മെയര്‍ എന്നിവരായിരുന്നു .

മാത്രവുമല്ല ജോസ് ബട്ലറും (39) ജയ്സ്വാളും (22) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രണ്ട് വിക്കറ്റിന് 60 റണ്‍സ് എന്ന നിലയില്‍നിന്നാണ് രാജസ്ഥാന്‍ ചെറുസ്‌കോറിലേക്ക് വീണത്. ക്യാപ്റ്റന്‍ സഞ്ജു കൂറ്റന്‍ അടിക്കുമുതിര്‍ന്ന് പുറത്തായതോടെ രാജസ്ഥാന്റെ പതനവും തുടങ്ങി. പിന്നാലെ വന്നവര്‍ക്കാര്‍ക്കും കാര്യമായൊന്നും ചെയ്യാനും കഴിഞ്ഞില്ല,.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends