Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ഇന്ത്യയോട് പൊരുതി തോറ്റ് അയര്‍ലന്‍ഡ്.... അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ 4 റണ്‍സിന് ജയം കരസ്ഥമാക്കി ഇന്ത്യ...

29 JUNE 2022 07:11 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയോട് പൊരുതി തോറ്റ് അയര്‍ലന്‍ഡ്.... അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ 4 റണ്‍സിന് ജയം കരസ്ഥമാക്കി ഇന്ത്യ... 


ട്വന്റി 20യുടെ എല്ലാ ആവേശവും നിറഞ്ഞു നിന്ന തകര്‍പ്പന്‍ മത്സരത്തില്‍ ഇന്ത്യയോട് പൊരുതി തോറ്റ് അയര്‍ലന്‍ഡ്.



ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി. സെഞ്ച്വറി നേടിയ ദീപക് ഹൂഡയുടെയും അര്‍ദ്ധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെയും ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.ദീപക് ഹൂഡ 57 പന്തില്‍ 104 റണ്‍സ് നേടി. സഞ്ജു 42 പന്തില്‍ 77 റണ്‍സ് നേടി. ഇഷാന്‍ കിഷനൊപ്പം സഞ്ജുവാണ് ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.

അയര്‍ലന്‍ഡിന് വേണ്ടി മാര്‍ക്ക് അഡെയ്ര്‍ 3 വിക്കറ്റ് വീഴ്ത്തി. ജോഷ്വ ലിറ്റില്‍, ക്രെയ്ഗ് യംഗ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. അയര്‍ലന്‍ഡിനായി പരിചയ സമ്പന്നരായ ബാല്‍ബിര്‍ണിയും സ്റ്റിര്‍ലിംഗും ഗംഭീര പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു.

ടെക്ടറും ഡോക്രലും അഡെയറും ഉറച്ച പിന്തുണ നല്‍കിയപ്പോള്‍ ഒരു ഘട്ടത്തില്‍ അവര്‍ അട്ടിമറി വിജയം നേടും എന്ന് തോന്നിച്ചു. എന്നാല്‍ പരിച സമ്പത്ത് ഇന്ത്യക്ക് തുണയായതോടെ, ക്യാപ്ടന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം ഹര്‍ദ്ദിക് പാണ്ഡ്യ അപരാജിതമാക്കി.

ഇന്നിംഗ്‌സിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സ്റ്റിര്‍ലിംഗും ബാല്‍ബിര്‍ണിയും ചേര്‍ന്ന് 5.4 ഓവറില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 18 പന്തില്‍ 40 റണ്‍സ് നേടിയ സ്റ്റിര്‍ലിംഗിനെ രവി ബിഷ്‌ണോയ് പുറത്താക്കി. ആന്‍ഡ്രൂ ബാല്‍ബിര്‍ണി 37 പന്തില്‍ 60 റണ്‍സ് നേടി. 7 സിക്‌സറുകള്‍ അടങ്ങുന്നതായിരുന്നു ബാല്‍ബിര്‍ണിയുടെ ഇന്നിംഗ്‌സ്. ഹാരി ഹെക്ടര്‍ 28 പന്തില്‍ 39 റണ്‍സ് നേടി. ജോര്‍ജ്ജ് ഡോക്രല്‍ 16 പന്തില്‍ 34 റണ്‍സും മാര്‍ക് അഡെയ്ര്‍ 12 പന്തില്‍ 23 റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (1 hour ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (2 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (4 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (4 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (4 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (8 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (9 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (9 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (9 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (10 hours ago)

Malayali Vartha Recommends