Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി മത്സരത്തില്‍ 59 റണ്‍സിന്റെ വിജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ...

07 AUGUST 2022 09:01 AM IST
മലയാളി വാര്‍ത്ത

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി മത്സരത്തില്‍ 59 റണ്‍സിന്റെ വിജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ വെസ്റ്റ് ഇന്‍ഡീസ് 132 റണ്‍സിന് പുറത്താകുകയും ചെയ്തു.

ഇന്ത്യക്ക് വേണ്ടി മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 31 പന്തില്‍ 44 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോററായി. 16 പന്തില്‍ 33 റണ്‍സെടുത്ത ക്യാപ്ടന്‍ രോഹിത് ശര്‍മ്മയും 23 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണും നന്നായി കളിച്ചു.


സൂര്യകുമാര്‍ യാദവ് 24 റണ്‍സും ദീപക് ഹൂഡ 21 റണ്‍സും നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ്, മക്കോയ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. നന്നായി തല്ല് വാങ്ങിയ മക്കോയ് 4 ഓവറില്‍ 66 റണ്‍സ് വഴങ്ങി. 24 റണ്‍സ് വീതമെടുത്ത ക്യാപ്ടന്‍ നിക്കോളാസ് പുരാനും റോവ്മാന്‍ പവലും മാത്രമാണ് കരീബിയന്‍ നിരയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്്. 8 പന്തില്‍ 24 റണ്‍സ് നേടിയ ക്യാപ്ടന്‍ നിക്കോളാസ് പുരാന്‍ ദൗര്‍ഭാഗ്യകരമായ റണ്ണൗട്ടിലൂടെ പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി.

ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. അര്‍ഷ്ദീപ് സിംഗ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 5 മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (14 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (56 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (6 hours ago)

Malayali Vartha Recommends