Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

  പകരം ചോദിച്ച് ഇന്ത്യ... ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ...

29 AUGUST 2022 06:30 AM IST
മലയാളി വാര്‍ത്ത

പകരം ചോദിച്ച് ഇന്ത്യ... ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ... കഴിഞ്ഞ വര്‍ഷം ട്വിന്റ്ി 20 ലോകകപ്പില്‍ പാകിസ്ഥാനത്തോട് തോറ്റ അതേവേദിയിലാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ശേഷിക്കേ ഇന്ത്യ മറികടക്കുകയാണുണ്ടായത്.


തുടക്ക ഓവറുകളിലും മധ്യ ഓവറുകളിലു പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ - ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.



18-ാം ഓവറില്‍ 11 റണ്‍സും 19-ാം ഓവറില്‍ 14 റണ്‍സും അടിച്ചെടുത്ത ഈ സഖ്യം പാകിസ്താനില്‍ നിന്നും വിജയം തട്ടിയെടുത്തു. ഇരുവരും ചേര്‍ന്നെടുത്ത 52 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

അവസാന ഓവറില്‍ നാലാം പന്ത് സിക്സറിന് തൂക്കി ഹാര്‍ദിക്കാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. 17 പന്തുകള്‍ നേരിട്ട ഹാര്‍ദിക് ഒരു സിക്സും നാല് ഫോറുമടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു. ജഡേജ 29 പന്തില്‍ നിന്നും രണ്ട് വീതം സിക്സും ഫോറുമടക്കം 35 റണ്‍സെടുത്ത് അവസാന ഓവറിലെ ആദ്യ പന്തില്‍ മടങ്ങി. 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ കെ.എല്‍ രാഹുലിനെ (0) മടക്കി നസീം ഷാ ഞെട്ടിച്ചു.

പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 100-ാം രാജ്യാന്തര ഏകദിനം കളിക്കുന്ന വിരാട് കോലിയും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ രോഹിത്തിനെയും (12), പിന്നാലെ കോലിയേയും (35) മടക്കി മുഹമ്മദ് നവാസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ - സൂര്യകുമാര്‍ യാദവ് സഖ്യം സ്‌കോര്‍ 89 വരെയെത്തിച്ചു.



നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 19.5 ഓവറില്‍ 147 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. പവര്‍പ്ലേ ഓവറുകളില്‍ പരമാവധി പിടിച്ചുനിന്ന് അവസാനം സ്‌കോര്‍ ഉയര്‍ത്താമെന്ന പാക് തന്ത്രത്തിന് ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയുമടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടതോടെ 150-ന് അപ്പുറമുള്ള സ്‌കോര്‍ പാകിസ്താന് അപ്രാപ്യമാകുകയായിരുന്നു.

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറും നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കുമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. 42 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. കൃത്യമായ ഇടവേളകളില്‍ പാക് ബാറ്റര്‍മാരെ ഡ്രസ്സിങ് റൂമിലേക്കയച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ അവര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാക്കി.

റിസ്വാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ (10) മൂന്നാം ഓവറില്‍ മടക്കി ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഫഖര്‍ സമാനെ (10) ആവേശ് ഖാന്‍, കാര്‍ത്തിക്കിന്റെ കൈയിലെത്തിച്ചു. മൂന്നാം ഓവറില്‍ 45 റണ്‍സ് ചേര്‍ത്ത റിസ്വാന്‍ - ഇഫ്തിഖര്‍ അഹമ്മദ് സഖ്യമാണ് പാക് സ്‌കോര്‍ 50 കടത്തിയത്. 22 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ഇഫ്തിഖര്‍ അഹമ്മദിനെ 13-ാം ഓവറില്‍ മടക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള സമ്മര്‍ദത്തില്‍ റിസ്വാനും ഖുശ്ദില്‍ ഷായും (2) പുറത്തായതോടെ പാക് ടീം ശരിക്കും പ്രതിരോധത്തിലാകുകയായിരുന്നു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (1 hour ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (1 hour ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (2 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (2 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (9 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (9 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (9 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (9 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (10 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (10 hours ago)

Malayali Vartha Recommends