Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കാര്യവട്ടത്ത് കളി കാര്യമാകുന്നു KSEBയ്ക്ക് പിന്നാലെ വാട്ടര്‍ അതോറിറ്റിയും

27 SEPTEMBER 2022 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

തലസ്ഥാനം കാത്തിരുന്ന ആ ക്രിക്കറ്റ് മാമാങ്കം നാളെ നടക്കും. അതിനുള്ള മുന്നൊരുക്കങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. മത്സരത്തിന് മുമ്പായി ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനവും നടത്തുന്നുണ്ട്. വൈകിട്ട് 5 മണിമുതല്‍ 8 മണിവരെയാണ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം. അതിന് മുന്നോടിയായി നായകന്‍ രോഹിത്ത് ശര്‍മ മാദ്ധ്യമങ്ങളെയും കാണുന്നുണ്ട്. ഉച്ചയ്ക്ക് 1 മണിമുതല്‍ 4 വരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലനം.

ദക്ഷിണാഫ്രിക്കന്‍ ടീം ഇന്നലെ വൈകിട്ട് മൂന്ന് മണിക്കൂര്‍ പരിശീലനം നടത്തി. നാളെ വൈകിട്ട് 7 മണിക്കാണ് മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം. മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തില്‍ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത്. അന്ന് കേരളത്തിന്റെ അഭിമാനമായ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു പക്ഷേ താകത്തെ അന്ന് ടീം കളിപ്പിച്ചിരുന്നില്ല. അതിന്റെ രോഷം ആരാധകര്‍ക്ക് ഉണ്ട്. ഇത്തവണ താരത്തെ ടീമിലേ ഉത്‌പെടുത്തിയിട്ടില്ല. അപ്പോള്‍ അതിന്റെ രോഷം ഗ്യാലറിയില്‍ കാണാനുള്ള സാധ്യത കൂടുതലാണ്. മുമ്പ് സഞ്ചുവിനെക്കുറിച്ച് രോഹിത് ശര്‍മ ആരാധകരോട് സംസാരിക്കുന്നൊരു വീഡിയോ വൈറലായിരുന്നു. സഞ്ജു എന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെന്നായിരുന്നു രോഹിത്ത് ആ വീഡിയോയില്‍ പറഞ്ഞത്. അതിന് മുമ്പ് ആര്‍ യു ചേട്ടാ എന്ന് രോഹിത്ത് ചോദിക്കുന്നുണ്ട് അതെ എന്ന് ആരാധകന്‍ പറഞ്ഞതോടെ കൂടെ നിന്ന താരങ്ങളെ നോക്കി രോഹിത്ത് തല കുലുക്കുന്നുണ്ട്. മലയാളികള്‍ മാത്രമേ സഞ്ജുവിന് വേണ്ടി ഇങ്ങനെ സംസാരിക്കുകയുള്ളൂ എന്നുള്ള ഒരു ദ്വനികൂടി അന്നത്തെ ആ തല കുലുക്കത്തിനുണ്ടായിരുന്നു. എന്നാല്‍ ചെന്നൈയില്‍ ഇന്ത്യന്‍ എടീമിന് വേണ്ടി ഇറങ്ങിയ സഞ്ജുനിനെ ആര്‍പ്പുവിളികളോടെയാണ് തമിഴ് ആരാധകര്‍ വരവേറ്റത്. കാര്യവട്ടത്ത് മലയാളികളോടൊപ്പം തന്നെ തമിഴ്‌നാട്ടിലെ ക്രിക്കറ്റ് പ്രേമികളും ഉണ്ടാകും എന്തായാലും ടീമിലില്ലെങ്കിലും സഞ്ജുവിനു വേണ്ടിയുള്ള ആരാധകരുടെ പിന്തുണ പ്രഖ്യാപിക്കല്‍ സ്റ്റേഡിയത്തിലുണ്ടാകും എന്നത് ഉറപ്പാണ്. എന്നാല്‍ അത് ഇന്ത്യന്‍ ടീമിലെ ഒരു താരത്തെയും അധിക്ഷേപിച്ചു കൊണ്ടാകരുത് എന്ന മുന്‍ കരുതല്‍ കൂടി ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.

എന്തായാലും കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ് ഇത്. മൂന്ന് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്. ഓസ്‌ട്രേലിയക്കെതിരെ പരമ്പര 2-1ന് സ്വന്തമാക്കിയ ആവേശത്തിലിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് അതിന്റെ എല്ലാ ആത്മ വിശ്വാസവും ഉണ്ട്.

അതേസമയം മറ്റൊരു സംഭവത്തിനു കൂടി തലസ്ഥാനം സാക്ഷ്യം വഹിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തിയത്. അബുദാബി വഴി തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം യാത്രാക്ഷീണം മുന്‍നിര്‍ത്തി ഇന്നലെയുള്ള പരിശീലനം ഒഴിവാക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ഒഴിവ് സമയത്താണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറും പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇരുവരും മുണ്ട് ധരിച്ച് കൊണ്ട് കൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയര്‍ ചെയ്തു. ചിത്രത്തോടൊപ്പം എല്ലാവര്‍ക്കും നവരാത്രി ആസംസകളും നേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജിന്റെ കുടുംബം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശികളാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും മത്സരത്തിനു മുന്നോടിയായി ചില പൊട്ടലും ചീറ്റലും തുടങ്ങിയിട്ടുണ്ട്. വൈദ്യുതി, വെള്ളം കുടിശികകളുടെ പേരില്‍ വിവിധ വകുപ്പുകള്‍ സ്റ്റേഡിയം അധികൃതരെ ഉപദ്രവിക്കുന്നു എന്നാണ് പരാതി. വൈദ്യുതി, വെള്ളം കുടിശിക കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഉണ്ടാക്കിയതല്ല. കുടിശിക വന്നത് ഒറ്റ ദിവസം കൊണ്ടല്ലെന്നും. ക്രിക്കറ്റ് തുടങ്ങാനിരിക്കുമ്പോള്‍ ആണ് വൈദ്യുതി വിച്ഛേദിക്കാന്‍ വന്നതെന്നും. 58 ലക്ഷം രൂപയുടെ കുടിശിക അടച്ചില്ലെങ്കില്‍ മല്‍സര തലേന്നു വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കാനാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. പാര്‍ക്കിങ്ങിന്റെ പേരില്‍ അമിത തുക ഈടാക്കാന്‍ സര്‍വകലാശാലയും ശ്രമിക്കുന്നു. ഒരു കാറിന് 500 രൂപ ഈടാക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നത്. അഞ്ചു ലക്ഷം രൂപ കേരള സര്‍വകലാശാല ഇന്ന് ആവശ്യപ്പെട്ടു. ചെലവ് നോക്കിയാല്‍ കേരളത്തില്‍ മത്സരം നടത്താനാകില്ലെന്നും കെസിഎ അറിയിച്ചു.

വൈദ്യുതി നിരക്ക് ഇനത്തില്‍ രണ്ടരക്കോടിയോളം രൂപ അടച്ചില്ലെന്നു കാട്ടി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി ഈ മാസം 13ന് വിച്ഛേദിച്ചിരുന്നു. പരസ്പര ധാരണയിലെത്തിയതിനെത്തുടര്‍ന്നു പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും പിന്നീട് ഇലക്ട്രിക് പാനലില്‍ തകരാര്‍ കണ്ടെത്തി. ഇതോടെ കെഎസ്ഇബി വീണ്ടും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബുധനാഴ്ച ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിന് ഇടതടവില്ലാതെ വൈദ്യുതി വേണമെന്നതിനാല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണു സ്റ്റേഡിയത്തില്‍ വൈദ്യുതി എത്തിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends