Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സെലക്ടര്‍മാര്‍ കൊട്ടിയടച്ച വാതില്‍ തകര്‍ക്കാന്‍ സഞ്ജുവിന് ഒരു കൈ മതി. ബലിഷ്ഠമായ ആ വലതുകൈ..സഞ്ജുവിനെ പ്രശംസകൊണ്ടു മൂടുകയാണ് ലെജന്ററി താരങ്ങളും ആരാധകരും

07 OCTOBER 2022 06:30 PM IST
മലയാളി വാര്‍ത്ത

അവസാന ഓവര്‍ തുടങ്ങുന്ന സമയത്ത് ഞാന്‍ ഭയചകിതനായിരുന്നു. സഞ്ജു സാംസന് ഒരോവറില്‍ 36 റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ശേഷിയുണ്ട്. അയാള്‍ അസാധാരണമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. ഇന്ത്യ ജയിക്കുമോ എന്ന് പോലും ഞാന്‍ പേടിച്ചു...!'' ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം അവസാനിച്ചതിനുപിന്നാലെ ഡെയില്‍ സ്റ്റെയ്ന്‍ പറഞ്ഞ വാക്കുകളാണിത്. ചരിത്രത്തിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായ സ്റ്റെയ്‌ന്റെ ഈ പ്രശംസ തന്നെയാണ് സഞ്ജുവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.

ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 6 പന്തുകളില്‍ 30 റണ്‍സാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബോളിങ്ങ് ടീം തോല്‍ക്കണമെങ്കില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. പക്ഷേ ബോളറായ ഷംസിയുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടായിരുന്നു. പ്രോട്ടിയാസ് സ്‌കിപ്പര്‍ ബവൂമ തിരക്കിട്ട് ഫീല്‍ഡ് സെറ്റ് ചെയ്യുന്നുണ്ടായിരുന്നു. കളി കണ്ടിരുന്ന ഇന്ത്യന്‍ ആരാധകര്‍ ജയപ്രതീക്ഷ കൈവിട്ടിരുന്നില്ല. കാരണം ക്രീസില്‍ സഞ്ജുവുണ്ടായിരുന്നു!

ഷംസി അറിയാവുന്ന വിദ്യകളെല്ലാം പരീക്ഷിച്ചുനോക്കി. ഷോര്‍ട്ട്‌ബോളുകള്‍ ഫലിക്കാതെ വന്നപ്പോള്‍ ഫുള്‍ലെങ്ത്ത് ഡെലിവെറികള്‍ എറിഞ്ഞു. ബൗണ്ടറി കാവലിന് ആവശ്യത്തിന് ഫീല്‍ഡര്‍മാരെ വിന്യസിച്ചു. എന്നിട്ടും റണ്‍സ് ഒഴുകിക്കൊണ്ടിരുന്നു!

ഫീല്‍ഡിലെ ഗ്യാപ്പുകളിലൂടെ സഞ്ജു ബൗണ്ടറികള്‍ സൃഷ്ടിച്ചെടുത്തു. ആദ്യം പുള്‍ ഷോട്ടുകള്‍ കളിച്ചു. പിന്നീട് ക്രീസില്‍നിന്ന് പുറത്തുചാടി സ്‌ട്രെയിറ്റ് ബൗണ്ടറി നേടി. 20 റണ്‍സാണ് ഷംസി വഴങ്ങിയത്. പക്ഷേ ഒറ്റ ഡോട്ട്‌ബോള്‍ വന്നാല്‍ ദക്ഷിണാഫ്രിക്ക ജയിക്കും എന്ന സാഹചര്യം ഉണ്ടായിരുന്നതിനാല്‍ സഞ്ജു തോറ്റുപോയി.

ബൈബിള്‍ വായിച്ചാല്‍ ഒരു സാംസനെ കാണാം. നീണ്ട തലമുടിയായിരുന്നു അയാളുടെ കരുത്ത്. മുടി പോയതിനുശേഷം ശക്തി ക്ഷയിച്ച സാംസനെ ശത്രുക്കള്‍ കാരാഗൃഹത്തിലാക്കുന്നുണ്ട്. പക്ഷേ സാംസന്റെ മരണം പോലും വീറുറ്റതായിരുന്നു. വലിയൊരു കെട്ടിടം ഇടിച്ചുതകര്‍ത്തതിനുശേഷമാണ് സാംസന്‍ അന്ത്യശ്വാസം വലിക്കുന്നത്. ആ നേരത്ത് മൂവായിരത്തോളം എതിരാളികളെ അയാള്‍ വകവരുത്തുന്നുമുണ്ട്...!

മലയാളികളുടെ സ്വന്തം സാംസന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. അയാളുടെ കരുത്തായിരുന്ന സഹ ബാറ്റര്‍മാരെല്ലാം കൂടാരത്തില്‍ തിരിച്ചെത്തിയിരുന്നു. പിച്ച് ബോളര്‍മാര്‍ക്ക് അനുകൂലവുമായിരുന്നു. എന്നിട്ടും സഞ്ജു അവസാനം വരെ പൊരുതി.

പണ്ട് ഇയന്‍ ബിഷപ്പ് സഞ്ജുവിനെപ്പറ്റി പറഞ്ഞത് ഓര്‍മ്മയില്ലേ

''Samson by name ; Samson by nature...!''

സഞ്ജു ക്രീസിലെത്തിയ സമയത്ത് ഇന്ത്യയ്ക്ക് ഏതാണ്ട് 200 റണ്ണുകള്‍ ആവശ്യമായിരുന്നു. റിക്വയേഡ് റണ്‍റേറ്റ് ഒമ്പതിന്റെ പരിസരത്തായിരുന്നു. നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു. സഞ്ജുവിനുമുമ്പേ ബാറ്റ് ചെയ്ത കളിക്കാരുടെ സമീപനം തീര്‍ത്തും നെഗറ്റീവ് ആയിരുന്നു.

ഇതൊന്നും സഞ്ജുവിനെ ബാധിച്ചില്ല. ഷംസിയെ സിക്‌സറടിച്ചാണ് അയാള്‍ ആരംഭിച്ചത്! അത്രയ്ക്കുണ്ടായിരുന്നു ചങ്കൂറ്റം!

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. അതൊരു ആനമണ്ടത്തരമായിരുന്നു എന്ന് സെലക്ടര്‍മാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം. വെയ്ന്‍ പാര്‍നെല്‍,ലുങ്കി എങ്കിടി തുടങ്ങിയവര്‍ക്കെതിരെ സഞ്ജു പുറത്തെടുത്ത പുള്ളുകളും കട്ടുകളും എത്ര ചേതോഹരമായിരുന്നു! ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഞ്ജുവിന്റെ ആ ബാക്ക്ഫൂട്ട് ഗെയിം ആവശ്യമുണ്ടായിരുന്നു.

എന്നും സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ ഒരാള്‍ക്കും സാധിക്കില്ല. 2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള യാത്ര സഞ്ജു ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. എം.എസ് ധോനിയുടെ പിന്‍ഗാമിയാകാന്‍ അയാള്‍ സ്വയം തയ്യാറെടുത്തുകഴിഞ്ഞിരിക്കുന്നു!

ലഖ്‌നൗവിലെ സഞ്ജുവിന്റെ ഇന്നിംഗ്‌സ് കണ്ടപ്പോള്‍ ധോനിയെ ഓര്‍മ്മവന്നിരുന്നു. ധോനി ക്രീസിലുള്ളപ്പോള്‍ അവസാന പന്തുവരെ എതിര്‍ടീം ആശ്വസിക്കാറില്ല. അത്തരമൊരു ഇംപാക്റ്റ് തന്നെയാണ് സഞ്ജുവും ഉണ്ടാക്കിയത്. ടോപ് ഓര്‍ഡര്‍ ബാറ്ററായി വന്ന് ഫിനിഷറായി പരിണമിച്ച ധോനിയുടെ പാതയിലൂടെയാണ് സഞ്ജുവിന്റെയും പ്രയാണം!

സഞ്ജുവിനുമുമ്പില്‍ ഒരുപാട് പ്രതിബന്ധങ്ങളുണ്ട്.

പ്രതിഭ തെളിയിക്കാന്‍ ആവശ്യത്തിന് അവസരങ്ങള്‍ നല്‍കാത്ത സെലക്ടര്‍മാര്‍...
അയാള്‍ പരാജയപ്പെട്ടാല്‍ പുച്ഛിക്കാനും ട്രോളുകള്‍ ഉണ്ടാക്കാനും കാത്തിരിക്കുന്ന വിരോധികള്‍...
സഞ്ജുവിന് പരിചയമില്ലാത്ത പൊസിഷന്‍ നല്‍കിയ മാനേജ്‌മെന്റ്...

പക്ഷേ ദുര്‍ബലനാക്കാന്‍ ശ്രമിച്ചാല്‍ സഞ്ജു കൂടുതല്‍ കരുത്തനാകും. ചിറകുകള്‍ അരിഞ്ഞുകളഞ്ഞാലും അയാള്‍ പറന്നുയരും!

ബൈബിളില്‍ ഒരു വാചകം കൂടി പറയുന്നുണ്ട്. കരുത്ത് നഷ്ടപ്പെട്ടതിനുശേഷമാണ് സാംസന്‍ ഏറ്റവും കൂടുതല്‍ പ്രതിയോഗികളെ അമര്‍ച്ച ചെയ്തത്...!

സെലക്ടര്‍മാര്‍ കൊട്ടിയടച്ച വാതില്‍ തകര്‍ക്കാന്‍ സഞ്ജുവിന് ഒരു കൈ മതി. ബലിഷ്ഠമായ ആ വലതുകൈ മാത്രം മതി...!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (1 minute ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (13 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (53 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

Malayali Vartha Recommends