Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ലോകം തന്നെ വാഴ്ത്തിപ്പാടുമ്പോള്‍ ആ രണ്ടു റണ്‍സ് നേടിയ ആശ്വിനെ വാഴ്ത്തി കൊഹ്ലി

24 OCTOBER 2022 09:06 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

കാലം സാക്ഷി, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ 90,293 കാണികള്‍ സാക്ഷി, ലോകത്തിന്റെ ഓരോ കോണിലുമിരുന്ന് ഇന്ത്യ–പാക്ക് മത്സരം കണ്ട കോടാനുകോടി ക്രിക്കറ്റ് ആരാധകര്‍ സാക്ഷി; ക്യാപ്റ്റന്‍സിയുടെ കിരീടവും സെ!ഞ്ചറികളുടെ ചെങ്കോലും അടിയറവു വച്ച് പടിയിറങ്ങിയ ക്രിക്കറ്റിന്റെ രാജകുമാരന്‍ രാജകീയമായിത്തന്നെ തിരിച്ചുവന്നിരിക്കുന്നു. വിരാട് കോലി, നിങ്ങള്‍ക്കു സ്തുതി എന്ന് ക്രിക്കറ്റ് ലോകം പുകഴ്ത്തുമ്പോള്‍... നിര്‍ണായക നിമിഷത്തില്‍ ഒട്ടും സമ്മര്‍ദ്ധമില്ലാതെ വിജയ റണ്‍സ് നേടിയ അശ്വിനെ പുകഴ്തിയാണ് കൊഹ്ലി രംഗത്തെത്തുന്നത്.

20–ാം ഓവറിലെ അവസാന പന്തില്‍ സിംഗിളെടുത്തു ടീമിനെ വിജയത്തിലെത്തിച്ചത് ആര്‍. അശ്വിനായിരുന്നു. ഗ്രൗണ്ടില്‍ രണ്ടു മിനിറ്റു മാത്രം നിന്ന അശ്വിന്‍ ഒരു പന്തില്‍ ഒരു റണ്ണാണ് ആകെ നേടിയത്. പക്ഷേ ഗ്രൗണ്ടിലെ ആ നിമിഷങ്ങള്‍ക്കു പൊന്നും വിലയുണ്ടെന്ന് മത്സരം കണ്ട ആര്‍ക്കും മനസ്സിലാകും.

ജയിക്കാന്‍ ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ പാക്ക് സ്പിന്നര്‍ മുഹമ്മദ് നവാസിന്റെ പന്തില്‍ വൈഡ് വഴങ്ങാനായി മാറിയത് അശ്വിന്റെ അനുഭവ സമ്പത്തുകൊണ്ടു മാത്രമാണെന്നാണ് ആരാധകരുടെ വാദം. നവാസിന്റെ ലെഗ് സ്റ്റംപ് ലൈനിനു പുറത്തു വന്ന പന്ത് അശ്വിന്‍ ഒന്നും ചെയ്യാതെ വൈഡ് ആകാന്‍ അനുവദിക്കുകയായിരുന്നു. അങ്ങനെ കിട്ടി ഒരു റണ്‍. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ പാക്കിസ്ഥാനൊപ്പമെത്തി (159). തൊട്ടടുത്ത പന്തില്‍ മിഡ് ഓഫിലേക്ക് സിംഗിളെടുത്ത് സമ്മര്‍ദങ്ങളില്ലാതെ അശ്വിന്‍ ടീം ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

അശ്വിനെ പുകഴ്ത്തി വിരാട് കോലി തന്നെ മത്സരശേഷം രംഗത്തെത്തി. ''ഞാന്‍ അശ്വിനോട് പന്തു നേരിടാനായിരുന്നു പറഞ്ഞത്. എന്നാല്‍ അദ്ദേഹം വൈഡ് പോകാന്‍ അനുവദിച്ചു. അതുകൊണ്ട് അവസാന പന്തില്‍ അശ്വിന് വിജയമുറപ്പിക്കാന്‍ ഒരു ഇടം കണ്ടെത്തി അടിച്ചാല്‍ മാത്രം മതിയായിരുന്നു''– മത്സരശേഷം കോലി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു. പന്ത് സൂക്ഷ്മമായി നിരീക്ഷിച്ച് ഉടനടി തീരുമാനം ൈകകൊണ്ട അശ്വിനെ പുകഴ്ത്തി നിരവധി പേരാണു സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

8 പന്തില്‍ 28 റണ്‍സ് എന്ന ഏറെക്കുറെ അസംഭവ്യമായ ലക്ഷ്യം കണ്ട് നിറഞ്ഞൊഴുകിയ ഇന്ത്യന്‍ ആരാധകരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ പുഞ്ചിരി വിരിയിക്കാന്‍ കോലിക്കു വേണ്ടിവന്നത് രണ്ടേ രണ്ടു പന്തുകള്‍ മാത്രം. പാക്ക് താരം ഹാരിസ് റൗഫ് എറിഞ്ഞ 19–ാം ഓവറിലെ അഞ്ചാം പന്ത് ലോങ് ഓണിനു മുകളിലൂടെയും അവസാന പന്ത് ഫൈന്‍ ലെഗിനു മുകളിലൂടെയും കോലി സിക്‌സര്‍ പറത്തിയപ്പോള്‍ ട്വന്റി20 ക്രിക്കറ്റിലെ ചരിത്ര നിമിഷങ്ങളില്‍ ഒന്നിനാണ് തങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തിരിച്ചറിഞ്ഞിരിക്കണം.

ഇന്ത്യന്‍ സ്‌കോര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സില്‍ നില്‍ക്കുമ്പോള്‍ വിന്‍ പ്രഡിക്റ്ററില്‍ (റണ്‍ റേറ്റും വിക്കറ്റ് വീഴ്ചയും ഉപയോഗിച്ച് വിജയശതമാനം കണക്കാക്കുന്ന രീതി) 15 ശതമാനമായിരുന്നു ഇന്ത്യയുടെ വിജയ സാധ്യത. കോലിയുടെ സ്‌കോര്‍ ആകട്ടെ 20 പന്തില്‍ 11 റണ്‍സും. ഒന്നു പൊരുതിനോക്കാന്‍ പോലും കെല്‍പില്ലാതെ ടീം ഇന്ത്യ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴുമോ എന്നു ഭയന്ന ഇന്ത്യന്‍ ആരാധകരുടെ ഹൃദയത്തിലേക്കാണ് ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോലി നടന്നു കയറിയത്. ആദ്യ 20 പന്തില്‍ 11 റണ്‍സാണ് നേടിയതെങ്കില്‍ അടുത്ത 33 പന്തുകളില്‍ കോലിയുടെ ബാറ്റില്‍ നിന്നു പിറന്നത് 71 റണ്‍സ്! ആദ്യ ഓവറുകളില്‍ 120 ആയിരുന്നു കോലിയുടെ സ്‌ട്രൈക്ക് റേറ്റ് എങ്കില്‍ അവസാന ഓവറുകളില്‍ അത് 190ലേക്ക് കുതിച്ചുയര്‍ന്ന കാഴ്ച. പ്രതാപ കാലത്തെ കിങ് കോലിയെ ഓര്‍മിപ്പിക്കുന്ന ഇന്നിങ്‌സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends