Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂര്യകുമാര്‍ എന്ന ബാറ്റിംഗ് വിസ്മയം കൊഹ്ലിയുടെ കളി ശൈലി മാറ്റുന്നതിങ്ങനെ

29 OCTOBER 2022 03:46 PM IST
മലയാളി വാര്‍ത്ത

ഇരുവരുടെയും ബാറ്റിംഗ് ശൈലിയെയും പരസ്പരപൂരകങ്ങളാവുന്ന കൂട്ടുകെട്ടുകളേയും കുറിച്ച് ജിതേഷ് മംഗലത്ത് എഴുതുന്നു. ജിതേഷ് മംഗലത്തിന്റെ കുറിപ്പ് ഇങ്ങനെ

രണ്ടറ്റത്തും രണ്ടു ശൈലിയാണ്. ഒരാള്‍ ടെക്സ്റ്റ്ബുക്ക് ക്രിക്കറ്റിന്റെ റിയല്‍ ഗെയിം എക്‌സ്പീരീയന്‍സാണ് തരുന്നത്. പന്തിനനുസരിച്ചുളള ഷോട്ടുകളാണവിടെ കാണുക. അങ്ങേയറ്റം ഓര്‍ഗാനിക്കായ ഇന്നിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ അവിടെ തുടര്‍ന്നുകൊണ്ടേയിരിക്കും. മറ്റേയറ്റത്താണെങ്കില്‍ ആദ്യപന്തു തൊട്ടേ തുറന്ന കളിയാണ്. ഒരു ഗ്രാഫിന്റെ തുടക്കത്തിലേ മുകളിലെ പോയന്റിലെത്തി പിന്നെയും പിന്നെയും ഉയര്‍ന്നുപോകുന്ന ശൈലി. ആദ്യത്തെയാള്‍ തന്റെ വിക്കറ്റിന് ജീവന്റെ വിലയിടുമ്പോള്‍, രണ്ടാമത്തെയാള്‍ക്ക് വായുവിലുയര്‍ത്തിയടിക്കുന്ന ഷോട്ടുകള്‍ ലഹരിയാണ്. ഓഫ്സ്റ്റമ്പ് ലൈനില്‍ ഷഫിള്‍ ചെയ്ത് ബാക്കി സ്റ്റമ്പ്‌സ് രണ്ടും എക്‌സ്‌പോസ് ചെയ്ത് ബൗളറുടെ കൃത്യതയെ വെല്ലുവിളിക്കുന്നത് അയാള്‍ക്കൊരു ഹരമാണ്. തനിക്കായത്തരം പന്തുകളിലൊരുക്കപ്പെട്ടിരിക്കുന്ന ഫീല്‍ഡിനെ നിസ്സഹായമാക്കുന്നതും.

വിരാട് കോലിയും സൂര്യകുമാര്‍ യാദവും ഒന്നിച്ചു ബാറ്റ് ചെയ്യുന്നത് ഒരേ സമയം ഉറപ്പിന്റെ ശീതവേഗവും തിളച്ചുപൊന്തുന്ന ആക്രമണത്വരയുടെ ഉഷ്ണപ്രവാഹവും നല്‍കുന്നുണ്ട്. ഒന്നില്‍ നിന്ന് മറ്റേയാള്‍ ഊര്‍ജം കണ്ടെത്തുന്നത് പോലെ. ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല, ആ പാര്‍ട്ണര്‍ഷിപ്പ് പുരോഗമിക്കുന്നതനുസരിച്ച് കോലി കൂടുതല്‍ ആക്രമണോത്സുകനാകുന്നതും സൂര്യ കൂടുതല്‍ അഷ്വേഡായ ഷോട്ടുകള്‍ കളിക്കുന്നതും കാണാം. പരസ്പരം പ്രയോജനപ്രദമാകുന്ന കൊടുക്കല്‍വാങ്ങലുകളുടെ ബാക്കിപത്രമാണത്. സൂര്യ കളിക്കുന്ന മൗത്ത് വാട്ടറിംഗ് ഓണ്‍സ്ലോട്ടുകള്‍ കാണുമ്പോള്‍ ആവേശഭരിതനായി ചിരിക്കുന്ന കോലിയും സര്‍ജിക്കല്‍ പ്രിസിഷനോടെ കോലി ഫീല്‍ഡിനെ കീറിമുറിക്കുമ്പോള്‍ കണ്ണില്‍ തിരിമുറിയാത്ത ആരാധനയുമായി ബാറ്റില്‍ തട്ടി ആദരവ് പ്രകടിപ്പിക്കുന്ന സൂര്യയും കണ്ണിനാനന്ദം പകരുന്ന കാഴ്ച്ചകളാകുന്നുണ്ട്. കഴിഞ്ഞ ദിവസം അവസാനപന്തില്‍ തികച്ച അര്‍ദ്ധശതകമാഘോഷിക്കാന്‍ സൂര്യയെ പ്രേരിപ്പിക്കുന്ന കോലിയുടെ എക്‌സന്‍ട്രിക് ആന്റിക്‌സ് അതിന്റെ എപ്പിടോമാണ്.

സ്റ്റാറ്റിറ്റിക്‌സെടുത്ത് നോക്കുമ്പോള്‍ 12 തവണയാണ് ഇരുവരും ഒരുമിച്ച് ബാറ്റു ചെയ്തിട്ടുള്ളത്. അവയില്‍ നാല് തവണയെങ്കിലും ആ പാര്‍ട്ണര്‍ഷിപ്പ് മൈതാനത്തെ തീപിടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹോങ്കോങ്ങിനെതിരെ 42 പന്തില്‍ നിന്നും 98, ഈ വര്‍ഷം ഓസീസിനെതിരെ 62 പന്തില്‍ നിന്നും 104, ദക്ഷിണാഫ്രിക്കക്കെതിരെ 42 പന്തില്‍ 102, ഇപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 48 പന്തില്‍ 95 ഉം! അണ്‍റിയല്‍&ഇന്‍സെയ്ന്‍! ഈ സന്ദര്‍ഭങ്ങളിലൊക്കെയും സൂര്യ ക്രീസിലേക്കെത്തുമ്പോള്‍ വിരാട് തന്റെ ടച്ച് കണ്ടെത്തുന്നതേ ഉണ്ടായിരുന്നുമുള്ളൂ. ഒരറ്റത്ത് ആദ്യ പന്തുമുതല്‍ സൂര്യ പൊസിറ്റീവ് ഇന്‍ടെന്റ് കാണിക്കുമ്പോള്‍ കോലിയിലെ ഇന്നിംഗ്‌സ് ഡിസൈനര്‍ക്ക് അയാള്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം കിട്ടുകയാണ്.

ഓസീസ് സാഹചര്യങ്ങളില്‍ ഇന്ത്യക്കിതുവരെയും ഒരു ഓള്‍ഔട്ട് അറ്റാക്കിലേക്കു പോകേണ്ട അവസ്ഥ വന്നിട്ടില്ല. പാകിസ്ഥാനെതിരായ അവസാന ഓവറുകളില്‍ പോലും എത്തിപ്പിടിക്കാനാവുന്ന വിധമായിരുന്നു കോലിയെ സംബന്ധിച്ചിടത്തോളം ലക്ഷ്യം. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് സാധ്യതകള്‍ ഓസ്‌ട്രേലിയന്‍ പിച്ചുകളിലെ കോലിയുടെ നിലനില്‍പ്പ് പോലെയിരിക്കും എന്നു പലരും ചൂണ്ടിക്കാണിച്ചിരുന്നു. പ്രവചനങ്ങളെ സാധൂകരിക്കും വിധം കോലിയാണ് ഇന്ത്യന്‍ ബാറ്റിംഗ് യൂണിറ്റിന്റെ ഫള്‍ക്രമായി നിലകൊള്ളുന്നത്. അയാള്‍ക്കു ചുറ്റുമാണ് ഈ യൂണിറ്റിന്റെ പ്രകടനം മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നതും. ഒരറ്റം കാക്കാനും ആവശ്യാനുസരണം ഗതിവേഗം വര്‍ദ്ധിപ്പിക്കാനും അയാള്‍ക്ക് കഴിയുമ്പോള്‍ 22 വാരക്കിപ്പുറത്ത് ഒരു സൂര്യകുമാര്‍ യാദവിന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ബാറ്റിംഗിന് ഒരു എക്‌സ് ഫാക്ടര്‍ നല്‍കും. 10 പന്തില്‍ നിന്ന് 15 റണ്‍സുമായി സൂര്യ പാകിസ്ഥാനെതിരെ മടങ്ങുമ്പോഴും അയാളെ കുറ്റപ്പെടുത്താന്‍ തോന്നാത്തത് അതയാളുടെ ബ്രീഡ് ഓഫ് ക്രിക്കറ്റാണെന്നുള്ളതു കൊണ്ടാണ്. സൂര്യ സൂര്യയായിത്തുടരുന്നതാണ് അയാള്‍ക്കും കത്തിജ്ജ്വലിക്കുന്ന ആ പാര്‍ട്ണര്‍ഷിപ്പിനും ഇന്ത്യന്‍ ടീമിനു തന്നെയും നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (18 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (20 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (35 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (42 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends