Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷദാബും റിസ്വാനും തിളങ്ങി; നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി സെമി പ്രതീക്ഷ നിലനിര്‍ത്തി പാകിസ്താന്‍

30 OCTOBER 2022 04:17 PM IST
മലയാളി വാര്‍ത്ത

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ പാകിസ്താന് ജയം. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 92 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ മറികടന്നു.

ഈ മത്സരത്തിലെ ജയത്തോടെ പാകിസ്താന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. നേരത്തെ സിംബാബ്‌വെയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ ജയവും പാകിസ്താന് അനുകൂലമായിരുന്നു. എങ്കിലും ഇപ്പോഴും ടീമിന്റെ സെമി സാധ്യത മറ്റ് ടീമുകളുടെ ഫലത്തെ അനുസരിച്ച് തന്നെയാണ്.

അതിവേഗം ജയം നേടി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താമെന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്‍ ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ അവര്‍ക്ക് നഷ്ടമായി. സമീപകാലത്ത് മോശം ഫോം തുടരുന്ന ബാബറിന് വെറും നാലു റണ്‍സ് മാത്രമാണ് നേടാനായത്.

39 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 49 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.

ഫഖര്‍ സമാന്‍ 16 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 20 റണ്‍സെടുത്ത് പുറത്തായി. ഷാന്‍ മസൂദ് 12 റണ്‍സെടുത്തു. ഇഫ്തിഖര്‍ അഹമ്മദ് (6*), ഷദാബ് ഖാന്‍ (4*) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 27 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത കോളിന്‍ ആക്കെര്‍മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ആക്കെര്‍മാനെ കൂടാതെ 20 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് മാത്രമാണ് ഓറഞ്ച് നിരയില്‍ രണ്ടക്കം കടന്നത്.

സ്റ്റീഫന്‍ മൈബര്‍ഗ് (6), മാക്‌സ് ഒഡൗഡ് (8), ബാസ് ഡി ലീഡ് (6), ടോം കൂപ്പര്‍ (1) എന്നിവരെല്ലാം തന്നെ തീര്‍ത്തും പരാജയമായി.

നാല് ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാനാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്. യുവതാരം മുഹമ്മദ് വസീം 15 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (11 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (26 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (43 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends