Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഇത്തവണ ഇന്ത്യ തന്നെ ടി20 ലോകകപ്പ് പൊക്കും കാരണം കണ്ടെത്തി സോഷ്യല്‍ മീഡിയ.. ചരിത്രം ആവര്‍ത്തിക്കുന്നു...

01 NOVEMBER 2022 06:30 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റിലും വിശ്വാസങ്ങളുണ്ട്.. അന്ധവിശ്വാസമല്ല മറിച്ച് ശുഭാപ്തി വിശ്വാസം.അത്തരത്തില്‍ ഒരു കൗതുകത്തിന് പിന്നാലെ പോവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.ദക്ഷിണാഫ്രിക്കയോട് ഒരു മത്സരം തോറ്റാല്‍, ആ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമോ? നേടിയിട്ടുണ്ട്, അതാണ് ചരിത്രം. 2011 ഏകദിന ലോകകപ്പ് അത് തെളിയിച്ചു.അതിനാല്‍ ഇത്തവണ ഇന്ത്യ കപ്പുയര്‍ത്തുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ

ഗ്രൂപ്പ് ബി മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു. ആ ലോകകപ്പില്‍ ഇന്ത്യയുടെ ഏകതോല്‍വി. ദക്ഷിണാഫ്രിക്കയ്ക്കു പിന്നില്‍. ഗ്രൂപ്പില്‍ രണ്ടാമതായി ഫിനിഷ്‌ചെയ്ത ഇന്ത്യ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെയും സെമിയില്‍ പാക്കിസ്ഥാനെയും ഫൈനലില്‍ ശ്രീലങ്കയെയും തോല്‍പ്പിച്ച് ജേതാക്കളായി.

കഴിഞ്ഞദിവസം ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ, അതൊരു ശുഭലക്ഷണമാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.നാഗ്പുരില്‍ കളിച്ചവരില്‍ ഒരാള്‍ മാത്രമേ ഇന്നും ടീമിലുള്ളൂ, ഇന്ത്യന്‍ താരം വിരാട് കോലി. അന്ന് കളിച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങളാരും ഇപ്പോള്‍ ടീമിലില്ല. അന്ന് കോലി ഒറ്റ റണ്ണാണ് എടുത്തത്, ഇക്കുറി 12 റണ്‍സും.

നാഗ്പുരില്‍ ഇന്ത്യയുടെ തോല്‍വി അവിശ്വസനീയമായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (111), വീരേന്ദര്‍ സെവാഗ് (73), ഗൗതം ഗംഭീര്‍ (69) എന്നീ മുന്‍നിരതാരങ്ങള്‍ ഉജ്ജ്വലമായി കളിച്ചു. 267 റണ്‍സ് വരെ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.പിന്നീട് 29 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഒമ്പത് വിക്കറ്റും വീണു. ക്യാപ്റ്റന്‍ എം.എസ്. ധോനി 12 റണ്‍സുമായി പുറത്താകാതെനിന്നു. ആ ലോകകപ്പിന്റെ താരമായ യുവരാജ് സിങ് 12 റണ്‍സിന് പുറത്തായി.

ജാക് കാലിസ് (69), ഹാഷിം അംല (61), എ.ബി. ഡിവിലിയേഴ്‌സ് (52) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് അടിത്തറയിട്ടത്. വാലറ്റത്ത് യൊഹാന്‍ ബോത്തയും (15 പന്തില്‍ 23) റോബിന്‍ പീറ്റേഴ്‌സണും (ഏഴ് പന്തില്‍ 18) ജയം വേഗത്തിലാക്കി.

അന്നും ഇന്നും രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. രണ്ടുവട്ടവും ദക്ഷിണാഫ്രിക്കന്‍ ബൗളറായിരുന്നു കളിയിലെ താരം. നാഗ്പുരില്‍ ഡെയ്ല്‍ സ്റ്റെയ്‌നും പെര്‍ത്തില്‍ ലുങ്കി എന്‍ഗിഡിയും. രണ്ട് മത്സരങ്ങളിലും ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ ബാറ്റിങ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (10 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends