Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്ററായി സൂര്യകുമാര്‍ യാദവ് 'എന്തുകൊണ്ട് സൂര്യ?'

02 NOVEMBER 2022 09:28 PM IST
മലയാളി വാര്‍ത്ത

'എന്തുകൊണ്ട് സൂര്യ?' എന്ന ചോദ്യത്തിന്റെ ഉത്തരം തേടി അധിക ദൂരം പോകേണ്ടതില്ല. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ ടീമിനെയും സൂര്യയെയും കളത്തില്‍ കണ്ട നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം തന്നെയെടുക്കൂ. എന്തുകൊണ്ട് സൂര്യ എന്ന ചോദ്യത്തിന്റെ ഏറ്റവും വ്യക്തവും കൃത്യവുമായ ഉത്തരം ആ മത്സരത്തിലുണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരെ സൂര്യകുമാര്‍ യാദവിനു പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അര്‍ധസെഞ്ചറി നേടി. രോഹിത്തും കോലിയും സൂര്യകുമാറിനേക്കാള്‍ റണ്‍സും സ്‌കോര്‍ ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് കളിയിലെ കേമന്‍ പട്ടം സൂര്യകുമാറിന് നല്‍കിയത്?

ടീമിന് ഏറ്റവും വിശ്വസിക്കാവുന്ന ഒരു ബാറ്റര്‍ എന്നതിനപ്പറും, നല്ലൊരു 'എന്റര്‍ടെയ്‌നര്‍' ആണെന്നതും സൂര്യകുമാറിനെ ആരാധകര്‍ക്കു പ്രിയപ്പെട്ടവനാക്കുന്നുണ്ട്. ട്വന്റി20 എന്നത് ക്രിക്കറ്റ് മാത്രമല്ലാതായി മാറിയ ഇക്കാലത്ത്, ഇത്തരം എന്റര്‍ടെയ്‌നിങ് ആയ താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. ആ തലത്തിലേക്കാണ് സൂര്യയുടെ സഞ്ചാരം.

അടുത്തിടെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരം തന്നെയെടുക്കുക. സ്റ്റേഡിയത്തില്‍ ആരാധകരെ ഏറ്റവും രസിപ്പിച്ച താരം സൂര്യകുമാറായിരുന്നു. ഫീല്‍ഡില്‍ സൂര്യകുമാറിന്റെ ഓരോ ചലനങ്ങളും കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഓരോ പന്തും ഫീല്‍ഡ് ചെയ്ത ശേഷം പഴയ പൊസിഷനിലേക്ക് തിരിച്ചുവരുന്ന സൂര്യകുമാറിനായി ആരാധകര്‍ കയ്യടിക്കും. ആരാധകരുടെ ആവേശത്തോട് സൂര്യ സ്‌പോട്ടില്‍ പ്രതികരിക്കും. ഫലത്തില്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ചാണ് സൂര്യ ഫീല്‍ഡില്‍ നിന്നത്.

മുന്‍ നായകന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ ഗാലറിയിലെ ആരാധകരുടെ ആവേശത്തോട് തണുപ്പന്‍ സമീപനം സ്വീകരിച്ച ഘട്ടത്തിലായിരുന്നു സൂര്യയുടെ 'ഇടപെടല്‍'. ആവേശം പോരാ എന്ന അര്‍ഥത്തില്‍ മൈതാനത്തുനിന്ന് സൂര്യ കാട്ടുന്ന ആരോ ആംഗ്യത്തിനും ഇരട്ടി ആവേശത്തിലാണ് ആരാധകര്‍ പ്രതികരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ത്തന്നെ മലയാളി താരം സഞ്ജു സാംസണിന്റെ ഫോട്ടോ സ്വന്തം മൊബൈല്‍ ഫോണില്‍ കാണിച്ച് ആരാധകരെ കയ്യിലെടുത്ത സൂര്യയെയും നമ്മള്‍ കണ്ടിരുന്നു.

സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കാത്തതിന്റെ പ്രതിഷേധം മലയാളി ആരാധക മനസ്സുകളില്‍ വിങ്ങലായി നീറിനില്‍ക്കുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം ട്വന്റി20ക്കായി ടീമംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തുന്നത്. ഈ വിഷമം മനസ്സിലാക്കിക്കൂടിയാകണം, ടീം ബസിലിരുന്ന് മൊബൈലില്‍ സഞ്ജുവിന്റെ ചിത്രം കാട്ടി പുറത്തുനിന്ന ആരാധരെ സൂര്യ കയ്യിലെടുത്തത്.

ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സിനേപ്പോലെ, ക്രീസിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നതാണ് സൂര്യകുമാറിന്റെ പ്രധാന പ്ലസ് പോയിന്റ്. ഫ്‌ലിക്കുകളും ലേറ്റ്കട്ടുകളുമാണ് പ്രധാന ആയുധങ്ങള്‍. മിക്ക മത്സരങ്ങളിലും സൂര്യകുമാര്‍ ബാറ്റു ചെയ്യാനെത്തുമ്പോള്‍ പിച്ചിനു രൂപമാറ്റം സംഭവിച്ചോ എന്ന് സന്ദേഹം തോന്നിപ്പോകും. കെ.എല്‍.രാഹുലും രോഹിത് ശര്‍മയും വിരാട് കോലിയും ഉള്‍പ്പെടെയുള്ളവര്‍ റണ്ണെടുക്കാന്‍ കഷ്ടപ്പെടുന്ന പിച്ചില്‍ സൂര്യകുമാര്‍ അഴിഞ്ഞാടുന്നത് സ്ഥിരം കാഴ്ചയായിരിക്കുന്നു. ഏതു വിധേനയും പന്തിനെ ബൗണ്ടറി കടത്തുക എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള പരീക്ഷണങ്ങളാണ് സൂര്യയുടെ ക്രീസിലെ ജീവിതമെന്ന് വിശേഷിപ്പിച്ചൊരു കുറിപ്പ് കണ്ടു. അക്ഷരാര്‍ഥത്തില്‍ ശരിയാണത്. സൂര്യയുടെ ബാറ്റിങ്ങിനെക്കുറിച്ചുള്ള മറ്റു ചില നിരീക്ഷണങ്ങളും അതേ കുറിപ്പിലുണ്ട്.

'അസാധാരണമായ ഷോട്ടുകളുടെ ധാരാളിത്തവും ക്രീസിന്റെ നാലതിരുകളും ഉപയോഗപ്പെടുത്തിയുള്ള ശരീരചലനങ്ങളും മൈതാനത്ത് ഫീല്‍ഡര്‍മാരുടെ സ്ഥാനം സംബന്ധിച്ച ബോധ്യവും സൂര്യയെ അതില്‍ വിജയിയാക്കുന്നു. പന്തിന്റെ ലൈനും ലെങ്തും നോക്കി കളിക്കുക എന്ന പരമ്പരാഗത രീതിയും സൂര്യയ്ക്കില്ല. ലൈനും ലെങ്തും തനിക്കനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുക എന്ന 'ഡിവില്ലിയേഴ്‌സ് സ്‌റ്റൈല്‍' തന്നെയാണ് സൂര്യയും പ്രയോഗിക്കുന്നത്. പിച്ചിനെ ഇലാസ്റ്റിക് പോലെ ആവശ്യാനുസരണം ചുരുട്ടുകയും വലിച്ചു നീട്ടുകയും ചെയ്യുന്ന ഈ തന്ത്രം കൊണ്ടാണ് ഗുഡ്‌ലെങ്ത് പന്തുകളെ ഫുള്‍ലെങ്ത് ആക്കി മാറ്റാനും ഓഫ്സ്റ്റംപ് ലൈനില്‍ വരുന്ന പന്തുകളെ ഷഫിള്‍ ചെയ്തു മാറി ലെഗ്‌സൈഡിലേക്കു വരെ കളിക്കാനും കഴിയുന്നത്.'

2021 മാര്‍ച്ചില്‍ അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ സൂര്യകുമാറിന്റെ അരങ്ങേറ്റം. ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ച ആദ്യ മത്സരത്തില്‍ സൂര്യകുമാരിന് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല. ഇതുള്‍പ്പെടെ കരിയറില്‍ ടീമിലുള്‍പ്പെട്ട 36 മത്സരങ്ങളില്‍ സൂര്യകുമാര്‍ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് രണ്ടേ രണ്ടു മത്സരങ്ങളിലാണ്.

ശേഷിക്കുന്ന 34 ഇന്നിങ്‌സുകളില്‍നിന്ന് 39.67 ശരാശരിയില്‍ സൂര്യയുടെ സമ്പാദ്യം 1111 റണ്‍സാണ്. ഇതില്‍ ഒരു സെഞ്ചറിയും 10 അര്‍ധസെഞ്ചറിയും ഉള്‍പ്പെടുന്നു. മൂന്നു തവണ പൂജ്യത്തിനു പുറത്തായി. സൂര്യയുടെ പേരിലുള്ള 177.47 സ്‌ട്രൈക്ക് റേറ്റും റെക്കോര്‍ഡാണ്. രാജ്യാന്തര ക്രിക്കറ്റില്‍ സജീവമായിട്ടുള്ള താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഉള്ള താരമാണ് സൂര്യകുമാര്‍ യാദവ്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (33 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (54 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends