Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

'അവസാനം വിജയത്തിന് അറുപത് റൺ അകലെ വച്ച് കോഹ്ലിയുടെ ഇന്നിങ്ങ്സിനും തിരശീല വീഴുകയാണ്. മാച്ച് ഇന്ത്യ 48 റണ്ണിന് തോറ്റു. പക്ഷേ വർഷങ്ങൾക്ക് ശേഷം ജയിക്കാനുള്ള ഒരു ഇൻ്റൻ്റ് കണ്ട മൽസരമായി ഇന്നും മനസിൽ നിൽക്കുന്നുണ്ട് ആ മാച്ച്. ഓവർസീസിൽ ഒരു ഭൂതവും ഒളിച്ചിരിപ്പില്ലയെന്നും ഒരല്പം ചങ്കൂറ്റവും പിന്നെ സ്കില്ലുമുണ്ടെങ്കിൽ ഏത് ഭൂതത്തെയും ഓടിക്കാമെന്നും കാണിച്ചുതന്ന ഇന്നിങ്ങ്സ്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

05 NOVEMBER 2022 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ആദ്യ പന്ത് പിച്ച് ചെയ്യുന്നത് മിഡിൽ സ്റ്റമ്പിലാണ്. ബൗണ്ടറിക്കരികെ ഡൈവ് ചെയ്ത ഫീൽഡറില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അതും ബൗണ്ടറി കടന്നേനെ. ഇത്തവണ പക്ഷേ രണ്ട് റണ്ണിലൊതുങ്ങി. 76 പന്തിൽ സെഞ്ചുറി നേടിയ വിരാടിനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ് .


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആദ്യ പന്ത് പിച്ച് ചെയ്യുന്നത് മിഡിൽ സ്റ്റമ്പിലാണ്. ബൗണ്ടറിക്കരികെ ഡൈവ് ചെയ്ത ഫീൽഡറില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അതും ബൗണ്ടറി കടന്നേനെ. ഇത്തവണ പക്ഷേ രണ്ട് റണ്ണിലൊതുങ്ങി. 76 പന്തിൽ സെഞ്ചുറി.

ഏകദിന ഇന്നിങ്ങ്സിലെ ഏറ്റവും മികച്ചതൊന്നെന്ന് കമൻ്ററി. പക്ഷേ അതിനെക്കാൾ വലുത് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ലങ്കയുടെ യോർക്കർ സ്പെഷ്യലിസ്റ്റ് മലിംഗയ്ക്ക് അടുത്ത പന്തിൽ നേരിയ ഒരു പിഴവേ വന്നുള്ളൂ. ലെഗ് സ്റ്റമ്പ് ലൈനിലെത്തിയ പന്ത് പിന്നെ കിടക്കുന്നത് മിഡ് വിക്കറ്റ് ബൗണ്ടറിക്ക് വെളിയിലാണ്. പിഴവ് തിരുത്താൻ ശ്രമിച്ച മലിംഗയുടെ അടുത്ത ബോൾ അഞ്ചാമത്തെയോ ആറാമത്തെയോ സ്റ്റമ്പിരിക്കേണ്ട ലൈനിൽ ഓഫ് സ്റ്റമ്പിന് വെളിയിലാണ് എത്തുന്നത്. ഫീൽഡർമാർക്കൊന്ന് അനങ്ങാൻ പോലുമുള്ള സമയം കിട്ടുന്നതിന് മുൻപ് കവറിനും മിഡോഫിനുമിടയിലൂടെ ഫോർ.

അടുത്തത് മലിംഗയുടെ വജ്രായുധമാണ്. ഏതാണ്ടൊരു പെർഫെക്റ്റ് യോർക്കർ. A perfect toe crushing one.. ഫൈൻ ലെഗിലെ ഫീൽഡർ ഓടിത്തുടങ്ങുമ്പൊഴേക്ക് അതും ബൗണ്ടറിയിലെത്തി. അത് ആരുടെ ദിവസമാണെന്ന് ആ പന്തോടെ മലിംഗയ്ക്ക് മനസിലായിരിക്കണം. റൺ അപ്പിലേക്ക് തിരിഞ്ഞ് നടക്കുന്നതിനിടെ ഒരു നിമിഷാർധം മലിംഗയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിയുന്നുണ്ട്.. അടുത്തത് ഒരു ഈസി പിക്കിങ്ങാണ് കോഹ്ലിയെ സംബന്ധിച്ചിടത്തോളം..സ്ക്വയർ ലെഗ് ബൗണ്ടറി പന്തിനായി കാത്തുകിടന്നിരുന്നു. അവസാന പന്ത് ഒരു മനോഹരമായ ഫ്ലിക്കിലൂടെ ബൗണ്ടറിയിലെത്തിക്കുമ്പൊഴേക്ക് മലിംഗയുടെ ആ ഓവറിൽ ഇരുപത്തിനാല് റൺ..

കോഹ്ലിയുടെ ഔട്ട് ഓഫ് ദി വേൾഡ് ഇന്നിങ്ങ്സുകളിലൊന്നിൻ്റെ ഏതാനും പന്തുകൾ മാത്രമാണ്. മികച്ച ഇന്നിങ്ങ്സുകൾ ഒരുപാടുണ്ടെങ്കിലും ഒരേയൊരെണ്ണം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ സെലക്റ്റ് ചെയ്യുന്നത് ഒരു ഇന്നിങ്ങ്സാണ്. വർഷം 2014. ഇന്ത്യൻ ടീമിൻ്റെ ഓസ്ട്രേലിയൻ പര്യടനം. ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഓവർസീസ് റെക്കോഡ് ഭൂനിരപ്പിൽ നിന്നും താഴേക്കെന്ന മട്ടിൽ നീങ്ങുന്നു. അതിന് തൊട്ട് മുൻപത്തെ മൂന്ന് വർഷത്തോളമായി ഓവർസീസ് വിജയങ്ങളേയില്ല. തൊട്ട് മുൻപത്തെ ഓവർസീസ് സീരിസിൽ ഇംഗ്ലണ്ടിനോട് ഇന്നിങ്ങ്സിന് പരാജയമേറ്റുവാങ്ങി മൂന്ന് ദിവസം പോലും മുഴുമിപ്പിക്കാതെ ടെസ്റ്റ് അവസാനിച്ചുവെന്ന നാണക്കേട്. അതുവരെ ടീമിനെ നയിച്ച ധോണി പരിക്കേറ്റ് വെളിയിൽ.

അഡലൈഡിൽ വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നായകസ്ഥാനം ഏറ്റെടുക്കുമ്പൊ ഇതാണ് സാഹചര്യം. back against the wall kind of situation. ആദ്യ ഇന്നിങ്ങ്സിൽ ഓസ്ട്രേലിയ 517 റണ്ണെടുത്ത് ദയ തോന്നിയെന്നവണ്ണം ഡിക്ലയർ ചെയ്യുമ്പൊ ഒരു ഇന്ത്യൻ ഫാൻ പോലും നേരിയ പ്രതീക്ഷപോലും വച്ചിരിക്കാനിടയില്ല. സർവ പ്രതീക്ഷകൾക്കും വിപരീതമായി കോഹ്ലിയുടെ സെഞ്ചുറിയുടെയും മുരളി വിജയ്, പൂജാര, രഹാനെ അർധസെഞ്ചുറികളുടെയും ബലത്തിൽ ഇന്ത്യ 444 എന്ന മാന്യമായ സ്കോറിൽ. രണ്ടാമിന്നിങ്ങ്സ് 290 ന് ഡിക്ലയർ ചെയ്ത ഓസീസ് വച്ചുനീട്ടുന്നത് 364 എന്ന ടാർഗറ്റാണ്. ഒരു ദിവസം 90 ഓവർ മുന്നിലുള്ളപ്പൊ. അതു വരെയുള്ള ചരിത്രം വച്ച് ആ ഒരു ദിവസം പിടിച്ചുനിന്ന് ഒരു സമനില, ആ പ്രതീക്ഷ പോലും അത്യാഗ്രഹമെന്ന് തോന്നും അന്ന്

58 റണ്ണിന് രണ്ട് വിക്കറ്റ് വീണപ്പൊ ക്രീസിൽ വന്ന കോഹ്ലി എട്ട് റണ്ണെടുത്ത് നിൽക്കുമ്പൊ നെഞ്ചൊപ്പം വന്ന ഒരു ഷോർട്ട് ബോൾ പുൾ ചെയ്ത് മിഡ് വിക്കറ്റ് ബൗണ്ടറിയിലെത്തിക്കുന്നത് ഒരു സ്റ്റേറ്റ്മെൻ്റാണ്. എറിഞ്ഞ മിച്ചൽ ജോൺസണ് മാത്രമല്ല... ഉറങ്ങിക്കിടക്കുന്ന ഇന്ത്യൻ ആരാധകർക്കുകൂടി. ഈ കളി ഇന്ത്യ കളിക്കുന്നത് ഒരു ഡ്രോയ്ക്ക് വേണ്ടിയല്ലയെന്ന്.. പിന്നെ അവിടെ നടക്കുന്നത് ഒരു ബാറ്റിങ്ങ് മാസ്റ്റർക്ലാസാണ്. 69 പന്തിൽ കോഹ്ലി 50 റണ്ണിലെത്തി. ലയോണിനെ സ്വീപ്പു ചെയ്ത് ബൗണ്ടറി കടത്തിയും ഷോർട്ട് പിച്ച് ചെയ്ത പന്ത് സിക്സറിന് പറത്തിയുമൊക്കെ മുന്നോട്ട്. കളി ചായയ്ക്ക് പിരിയുമ്പൊ തുടക്കത്തിൽ ഒരാളും പ്രതീക്ഷിക്കാത്ത ഒരു ചർച്ചയ്ക്കാണ് തുടക്കമാവുന്നത്. ഇന്ത്യയ്ക്ക് ജയിക്കാൻ എത്ര ഓവറിൽ എത്ര റൺ വേണമെന്നുള്ള ചർച്ച.

ഹാരിസിൻ്റെ പന്ത് തട്ടിയിട്ട് റണ്ണിനോടി ആ ഓട്ടത്തിനൊടുവിൽ ബാറ്റ് മുകളിലേക്കുയർത്തുമ്പൊ തെറ്റുന്നത് മിന്നൽ ഒരിക്കൽക്കൂടി ഒരേ ഇടത്ത് ആവർത്തിക്കില്ലെന്നുള്ള പഴഞ്ചൊല്ലാണ്. ഒരു ഇന്ത്യൻ ക്യാപ്റ്റൻ ഓവർസീസ് ടെസ്റ്റിൽ രണ്ട് ഇന്നിങ്ങ്സിലും സെഞ്ചുറി നേടുന്നു. അതിലൊരെണ്ണം നാലാമിന്നിങ്ങ്സിലും... അൺബിലീവബിൾ സിറ്റുവേഷൻ. റയൻ ഹാരിസിനെ കവറിലൂടെ ടൈം ചെയ്ത് ബൗണ്ടറി കടത്തുമ്പൊഴും മിച്ചൽ ജോൺസനെ രണ്ട് സ്ലിപ്പും ഒരു ഗള്ളിയും നിൽക്കെ അതിനിടയിലൂടെ തേർഡ് മാനിലെത്തിക്കുമ്പൊഴുമൊക്കെ ആ ഇന്നിങ്ങ്സ് ഒരു ക്ലാസ് ആക്റ്റ് തന്നെയാണെന്ന് വിളിച്ചുപറയുന്നുണ്ട് കോഹ്ലി.

മിച്ചൽ ജോൺസൻ്റെ മറുപടി ഒരു ഷോർട്ട് ബോളാണ്. എട്ട് റണ്ണിൽ നിൽക്കുമ്പൊ എത്തിയ ബൗൺസറിൻ്റെ അതേ ഗതിതന്നെ ഈ പന്തിനും. സ്ക്വയർ ബൗണ്ടറിയിലൂടെ ഫോർ.. ഒരു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. അവസാനം വിജയത്തിന് അറുപത് റൺ അകലെ വച്ച് കോഹ്ലിയുടെ ഇന്നിങ്ങ്സിനും തിരശീല വീഴുകയാണ്. മാച്ച് ഇന്ത്യ 48 റണ്ണിന് തോറ്റു. പക്ഷേ വർഷങ്ങൾക്ക് ശേഷം ജയിക്കാനുള്ള ഒരു ഇൻ്റൻ്റ് കണ്ട മൽസരമായി ഇന്നും മനസിൽ നിൽക്കുന്നുണ്ട് ആ മാച്ച്. ഓവർസീസിൽ ഒരു ഭൂതവും ഒളിച്ചിരിപ്പില്ലയെന്നും ഒരല്പം ചങ്കൂറ്റവും പിന്നെ സ്കില്ലുമുണ്ടെങ്കിൽ ഏത് ഭൂതത്തെയും ഓടിക്കാമെന്നും കാണിച്ചുതന്ന ഇന്നിങ്ങ്സ്.

ടെസ്റ്റിൻ്റെ അഞ്ചാം ദിവസം ഓസ്ട്രേലിയയ്ക്കെതിരെ തുടർച്ചയായി രണ്ടിന്നിങ്ങ്സിലും സെഞ്ചുറി. അതിൽ രണ്ടാമത്തേത് 80 സ്ട്രൈക്ക് റേറ്റിലും. സച്ചിൻ തെണ്ടുൽക്കറുടെ സാൻഡ് സ്റ്റോം ഇന്നിങ്ങ്സ് ഒരു തോറ്റുപോയ മൽസരത്തിൽ വന്നതാണ്. ഈ ഇന്നിങ്ങ്സ് അതിനെക്കാൾ ഒരുപടി മുകളിലാണ്. കരിയർ തീർന്നെന്ന് ലോകം മുഴുവൻ മുറവിളിയിട്ടാലും. " Zinda hai " ജീവനോടെയുണ്ട് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടാവാൻ കാരണവും ഇങ്ങനെ കുറെയധികം ഓർമകളുള്ളതുകൊണ്ടാണ്.
Wishing a very happy birthday to the best white ball player India and probably the world has ever seen

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends