ഏകദിനത്തിന് ഇന്ത്യയും ആസ്‌ട്രേലിയയും ഇന്ന് കളിക്കളത്തിലേക്ക്.... ഒപ്പത്തിനൊപ്പമായതിനാല്‍ ജയിക്കുന്നവര്‍ക്ക് പരമ്പര

ഏകദിനത്തിന് ഇന്ത്യയും ആസ്‌ട്രേലിയയും ഇന്ന് കളിക്കളത്തിലേക്ക്.... ഒപ്പത്തിനൊപ്പമായതിനാല്‍ ജയിക്കുന്നവര്‍ക്ക് പരമ്പര. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പരാജയമാണ് ഇന്ത്യയെ ഇപ്പോഴും അലട്ടുന്ന പ്രശ്‌നം. ആദ്യ മൂന്നു ടെസ്റ്റിലും ഇതുതന്നെയായിരുന്നു അവസ്ഥ.
ഒന്നാം ഏകദിനത്തില്‍ ആസ്‌ട്രേലിയയെ 188 റണ്‍സിന് പുറത്താക്കിയിട്ടും നാലു വിക്കറ്റിന് 39ലേക്ക് തകര്‍ന്ന ടീം മധ്യനിരയുടെ കരുത്തില്‍ കരകയറി ജയം പിടിച്ചു.
വിശാഖപട്ടണത്ത് പക്ഷേ, ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ ആയുധംവെച്ച് കീഴടങ്ങി. ഇന്ത്യയെ 117ല്‍ ചുരുട്ടിക്കൂട്ടിയ കംഗാരു നാട്ടുകാര്‍ ഒരു വിക്കറ്റുപോലും നഷ്ടപ്പെടാതെ വെറും 66 പന്തില്‍ 121 റണ്‍സടിച്ച് ജയംപിടിച്ചു. ട്വന്റി20യില്‍ ലോക ഒന്നാം നമ്പറായ സൂര്യകുമാര്‍ യാദവ് ടെസ്റ്റില്‍ കിട്ടിയ അവസരം വിനിയോഗിച്ചിരുന്നില്ല.
ഏകദിനത്തില്‍ അതിനെക്കാള്‍ പരിതാപകരമായി സൂര്യയുടെ സ്ഥിതി. രണ്ടു മത്സരങ്ങളിലും നേരിട്ട ആദ്യ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു മുന്നില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ഡെക്കായി തിരിഞ്ഞുനടന്നു താരം.ഡല്‍ഹി ടെസ്റ്റിനിടെ പരിക്കേറ്റ് പുറത്തായ ഓസീസ് ഓപണര്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും രണ്ടു മത്സരങ്ങളിലും ഇറങ്ങിയിരുന്നില്ല. വാര്‍ണറെ തിരിച്ചുകൊണ്ടുവന്നാല്‍ മിച്ചല്‍ മാര്‍ഷ് നമ്പര്‍ മൂന്നിലേക്കോ നാലിലേക്കോ മാറേണ്ടിവരും.
" f
https://www.facebook.com/Malayalivartha