ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നു മുതല്‍ റാഞ്ചിയില്‍...

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നു മുതല്‍ റാഞ്ചിയില്‍ . അഞ്ചു മത്സര പരമ്പരയില്‍ 2-1ന് മുന്നിലാണ് ആതിഥേയരിപ്പോള്‍. ആ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന രോഹിത് ശര്‍മക്കും സംഘത്തിനും നാലാം ടെസ്റ്റുകൂടി ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.
ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെയല്ല പിന്നെ കണ്ടത്. ബാസ്ബാള്‍ ശൈലിയില്‍ പ്രതീക്ഷയര്‍പ്പിച്ച് തുടങ്ങിയ ഇംഗ്ലണ്ടാവട്ടെ പിന്നെ പിറകോട്ടുപോയി. നാലാം ടെസ്റ്റ് ജയിച്ച് ഒപ്പമെത്തുകയാണ് സന്ദര്‍ശകരുടെ ലക്ഷ്യം. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 17ാം പരമ്പര ജയത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്.
ബാറ്റര്‍ കെ.എല്‍. രാഹുലും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും നാലാം ടെസ്റ്റില്‍ കളിക്കില്ല. രാഹുലിന്റെ പരിക്ക് ഇനിയും ഭേദമായിട്ടില്ല. അരങ്ങേറ്റം ഗംഭീരമാക്കിയ സര്‍ഫറാസ് ഖാന് രാഹുലിന്റെ വിടവ് നികത്താനാവുന്നുണ്ട്. എന്നാല്‍, രജത് പാട്ടിദാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് തലവേദനയാണ്. ഈ സാഹചര്യത്തില്‍ മലയാളിതാരം ദേവ്ദത്ത് പടിക്കലിന് അരങ്ങേറാന്‍ അവസരമുണ്ടാവുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.
ഓപണര്‍മാരായ രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, മൂന്നാമന്‍ ശുഭ്മന്‍ ഗില്‍, ടെസ്റ്റ് ക്യാപ് ലഭിച്ച വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറല്‍ എന്നിവരും ബാറ്റിങ്ങില്‍ വിശ്വാസം കാക്കുന്നു. ബാറ്റുകൊണ്ടും ബാളുകൊണ്ടും ഒരുപോലെ മിന്നുകയാണ് രവീന്ദ്ര ജദേജ. മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരും എന്ന ഫോര്‍മുല തുടര്‍ന്നാല്‍ ജദേജക്കും രവിചന്ദ്ര അശ്വിനും പുറമെ കുല്‍ദീപ് യാദവ് തുടരാനാണ് സാധ്യത. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് പേസ് ബൗളിങ് നയിക്കും. കൂടെ ഒരു പേസര്‍ കൂടി വേണമെന്നതിനാല്‍ ആകാശ് ദീപ് അരങ്ങേറിയേക്കും. അല്ലെങ്കില്‍ മുകേഷ് കുമാര്‍ ഇറങ്ങും.
"
https://www.facebook.com/Malayalivartha
























