Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അരങ്ങേറ്റക്കാരന്‍ ആകാശ്ദീപ് സിംഗ്...

23 FEBRUARY 2024 11:47 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അരങ്ങേറ്റക്കാരന്‍ ആകാശ്ദീപ് സിംഗ്. ഓപ്പണര്‍മാരായ സാക്ക് ക്രോളിയെയും ബെന്‍ ഡക്കറ്റിനെയും ഒലി പോപ്പിനെയും തുടക്കത്തില്‍ തന്നെ പുറത്താക്കി യുവതാരം ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്കിയത്.

ആറോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്നുവിക്കറ്റ് വീഴ്ത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്കിയത്. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ആകാശ്ദീപിന് തുടക്കം നിരാശാജനകമായിരുന്നു.

തന്റെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ തന്നെ സാക് ക്രോളിയെ ബൗള്‍ഡാക്കിയെങ്കിലും നോബോളായി.ആദ്യ വിക്കറ്റ് വീഴ്ത്തിയ സന്തോഷത്തില്‍ ആകാശ് ദീപും ഇന്ത്യന്‍ താരങ്ങളും ആഘോഷം ആരംഭിക്കവേയാണ് നോബോള്‍ സിഗ്‌നല്‍ എത്തിയത്. ജീവന്‍ കിട്ടിയ സാക് ക്രോളി ബാസ്‌ബോള്‍ ശൈലിയിലാണ് പിന്നെ ബാറ്റ് വീശിയത്.

മുഹമ്മദ് സിറാജിന്റെ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികളും സിക്‌സും പറത്തിയ ക്രോളി 19 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍, സ്‌കോര്‍ 47 റണ്‍സില്‍ നില്‌ക്കെ ബെന്‍ ഡക്കറ്റിനെ തന്റെ ആദ്യ ഇരയാക്കി ആകാശ്ദീപ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിനു പിന്നില്‍ ധ്രുവ് ജുറെലിനു പിടികൊടുത്തു മടങ്ങുമ്പോള്‍ 11 റണ്‍സായിരുന്നു ഡക്കറ്റിന്റെ സമ്പാദ്യം.

പിന്നാലെ നാലാം പന്തില്‍ ഒലി പോപ്പിനെ (പൂജ്യം) വിക്കറ്റിനു മുന്നില്‍ കുടുക്കി ആകാശ്ദീപ് സന്ദര്‍ശകരെ വീണ്ടും ഞെട്ടിച്ചു. തന്റെ തൊട്ടടുത്ത ഓവറില്‍ തകര്‍ത്തടിച്ചുകൊണ്ടിരുന്ന സാക്ക് ക്രോളിയെ വീണ്ടും പുറത്താക്കി ആകാശ്ദീപ് തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. 42 പന്തില്‍ ആറു ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 42 റണ്‍സെടുത്ത ക്രോളിയാണ് നിലവിലെ ടോപ് സ്‌കോറര്‍.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (6 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (20 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (30 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (43 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends