Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി...

28 FEBRUARY 2024 10:13 AM IST
മലയാളി വാര്‍ത്ത

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ഡി.വൈ പാട്ടില്‍ ട്വന്റി20 കപ്പിലാണ് താരം കളിക്കാനിറങ്ങിയത്.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടെയാണ് മാനസിക സമ്മര്‍ദം ചൂണ്ടിക്കാട്ടി താരം ക്രിക്കറ്റില്‍ നിന്ന് അവധിയെടുക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ഇഷാന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നില്ല.

ദേശീയ ടീമില്‍ മടങ്ങിയെത്താനായി രഞ്ജി ട്രോഫി കളിക്കണമെന്ന് താരത്തിന് ബി.സി.സി.ഐയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍, മുന്നറിയിപ്പ് അവഗണിച്ച താരം ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഐ.പി.എല്ലിനായി പരിശീലനം നടത്തുന്നത് വലിയ വിമര്‍ശനത്തിനിടയാക്കി. ഹാര്‍ദിക്കിനൊപ്പം ജിമ്മില്‍ നില്‍ക്കുന്ന ചിത്രവും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

വിവാദങ്ങള്‍ക്കിടെയാണ് ഒടുവില്‍ ക്രിക്കറ്റിലേക്ക് താരം മടങ്ങിയെത്തിയത്. എന്നാല്‍, ആദ്യ മത്സരത്തില്‍ താരം ആരാധകരെ നിരാശപ്പെടുത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കു വേണ്ടി ബാറ്റിങ്ങിനിറങ്ങിയ കിഷന്‍ 12 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 19 റണ്‍സെടുത്ത് പുറത്തായി. നവി മുംബൈയില്‍ റൂട്ട് മൊബൈല്‍ ലിമിറ്റഡിനെതിരെ നടന്ന മത്സരത്തില്‍ 89 റണ്‍സിന് കിഷന്റെ ടീം പരാജയപ്പെട്ടു.

മാക്‌സ് വെല്‍ സ്വാമിനാഥന്റെ പന്തില്‍ വമ്പനടിക്കു ശ്രമിച്ച താരം മിഡ്-ഓഫില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത റൂട്ട് മൊബൈല്‍ 20 ഓവറില്‍ എട്ടു വിക്കറ്റിന് 192 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ റിസര്‍വ് ബാങ്ക് ടീം 16.3 ഓവറില്‍ 103 റണ്‍സിന് പുറത്തായി. ബദ്രെ അലമിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇഷാന്റെ ടീമിനെ തകര്‍ത്തത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് കിഷന്‍. മാര്‍ച്ച് 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (4 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (58 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (7 hours ago)

Malayali Vartha Recommends