ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള ഹര്‍ദിക് പാണ്ഡ്യയുടെ തുടക്കം തോല്‍വിയോടെ....
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള ഹര്‍ദിക് പാണ്ഡ്യയുടെ തുടക്കം തോല്‍വിയോടെ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ആറ് റണ്‍സിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് എടുത്തത്.
വിജയം തേടിയിറങ്ങിയ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിന്റെ ബൗളിങാണ് ഗുജറാത്തിനു ജയത്തിലേക്കുള്ള വഴിയൊരുക്കിയത്.
അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 19 റണ്‍സ് വേണമായിരുന്നു. ക്രീസില്‍ ഹര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ഫോറും അടിച്ച് ഹര്‍ദിക് ലക്ഷ്യം 9 ആക്കി കുറച്ചു. എന്നാല്‍ മൂന്നാം പന്തില്‍ ഹര്‍ദികിനെ ഉമേഷ് മടക്കി. നാലാം പന്തില്‍ പിയൂഷ് ചൗളയേയും പുറത്താക്കി മുംബൈയെ ഉമേഷ് ഞെട്ടിച്ചു. പിന്നീടുള്ള രണ്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഗുജറാത്ത് ജയവും തൊട്ടു.
ഡെവാള് ബ്രവിസ് (38 പന്തില്‍ 46) ആണ് മുംബൈ ടോപ് സ്കോറര്‍. താരം മൂന്ന് സിക്സും രണ്ട് ഫോറും പറത്തി. മുന്‍ നായകന് രോഹിത് ശര്‍മ 29 പന്തില്‍ ഏഫ് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സെടുത്തും തിളങ്ങി. തിലക് വര്‍മ 19 പന്തില്‍ 25 റണ്‍സും നമാന്‍ ധിര്‍ 10 പന്തില്‍ 20 റണ്‍സും കണ്ടെത്തി. ഹര്‍ദിക്, ടീം ഡേവിഡ് എന്നിവര്‍ 11 വീതം റണ്‍സും എടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല.
ഗുജറാത്തിനായി അസ്മതുല്ല ഒമര്‍സായ്, ഉമേഷ് യാദവ്. മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സായ് കിഷോര്‍ ഒരു വിക്കറ്റെടുത്തു. ടോസ് നേടി മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha