Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജസ്ഥാന്‍ 'റോയല്‍' ജയം... പഞ്ചാബ് കിങ്‌സിനെതിരെ സഞ്ജുവിന്റെയും സംഘത്തിന്റെയും ജയം മൂന്നു വിക്കറ്റിന്

14 APRIL 2024 09:23 AM IST
മലയാളി വാര്‍ത്ത

രാജസ്ഥാന്‍ 'റോയല്‍' ജയം. പഞ്ചാബ് കിങ്‌സിനെതിരെ മൂന്നു വിക്കറ്റിനാണ് വിന്റെയും സംഘത്തിന്റെയും ജയം. പഞ്ചാബ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയും ചെയ്തു.


സീസണിലെ അഞ്ചാം ജയത്തോടെ രാജസ്ഥാന് പത്തു പോയിന്റായി. യശ്വസി ജയ്സ്വാള്‍ (28 പന്തില്‍ 39), അവസാന ഓവറുകളില്‍ രക്ഷകരായ ഷിമ്രോണ്‍ ഹെറ്റ്മയര്‍ (10 പന്തില്‍ 27*), റോവ്മന്‍ പവല്‍ (5 പന്തില്‍ 11) എന്നിവരാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍.


അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ പത്തു റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ടു പന്തും ഡോട്ട് ബോള്‍ ആയതോടെ രാജസ്ഥാന് സമ്മര്‍ദ്ദമേറി. എന്നാല്‍ മൂന്നാം പന്ത് സിക്‌സര്‍ പറത്തി ഹെറ്റ്മയര്‍ ജയപ്രതീക്ഷ നല്‍കി. തൊട്ടടുത്ത പന്തില്‍ ഡബിളും അതിനടുത്ത പന്തില്‍ സിക്‌സും നേടി ഹെറ്റ്മയര്‍ അതിവേഗം രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍, മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശ്വസി ജയ്സ്വാളും (28 പന്തില്‍ 39), തനുഷ് കോട്ടിയാന്‍ (31 പന്തില്‍ 24) എന്നിവര്‍ ചേര്‍ന്നു നല്‍കിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും ഇരുവരും സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

അരങ്ങേറ്റ മത്സരം കളിച്ച തനുഷ് കോട്ടിയാനെ ഒന്‍പതാം ഓവറില്‍ പുറത്താക്കി ലിയാം ലിവിങ്സ്റ്റനാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (14 പന്തില്‍ 18) പതിവു ശൈലിയില്‍ അടിച്ചുകളിക്കാന്‍ ശ്രമിച്ചെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടെ സീസണിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ജയ്‌സ്വാളും പുറത്തായി. ഇന്‍ഫോം താരം റയാന്‍ പരാഗ് (18 പന്തില്‍ 23), ധ്രുവ് ജുറെല്‍ (11 പന്തില്‍ 6) എന്നിവരും പെട്ടെന്ന് പുറത്തായതോടെ രാജസ്ഥാന്‍ തോല്‍വി മണത്തു.

എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച് ഹെറ്റ്മയറും, പവലും നേടിയ ബൗണ്ടറികള്‍ രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കി. പവലിനു പുറത്തായതിനു പിന്നാലെ എത്തിയ കേശവ് മഹാരാജ് (2 പന്തില്‍ 1) പെട്ടെന്ന് പുറത്തായെങ്കിലും ട്രെന്റ് ബോള്‍ട്ടിനെ (0*) കൂട്ടുപിടിച്ച് ഹെറ്റ്മയര്‍ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. പഞ്ചാബിനായി കഗീസോ റബാദ, സാം കറന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും അര്‍ഷ്ദീപ് സീങ്, ലിയാം ലിവിങ്സ്റ്റന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ സാധിച്ചിള്ളൂ. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ അസാന്നിധ്യത്തില്‍ സാം കറന്റെ നേതൃത്വത്തിലാണ് പഞ്ചാബ് ഇറങ്ങിയത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (6 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (20 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (30 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (43 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends