ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു... പഞ്ചാബ് കിങ്‌സിനെതിരേ 60 റണ്‍സിന്റെ ആധികാരിക ജയം നേടി ബെംഗളൂരു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു... പഞ്ചാബ് കിങ്‌സിനെതിരേ 60 റണ്‍സിന്റെ ആധികാരിക ജയം നേടി ബെംഗളൂരു
വിരാട് കോലിയുടെയും രജത് പാട്ടിദറിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തിലാണ് ബെംഗളൂരു, പഞ്ചാബ് കിങ്‌സിനെതിരേ 60 റണ്‍സിന്റെ ആധികാരിക ജയം കരസ്ഥമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 181 റണ്‍സിന് എല്ലാവരും പുറത്താവുകയും ചെയ്തു. തോല്‍വിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.
ഓപ്പണര്‍ വിരാട് കോലിയുടെയും (47 പന്തില്‍ 92) രജത് പാട്ടിദറിന്റെയും (23 പന്തില്‍ 55) ഇന്നിങ്‌സ് മികവാണ് ബെംഗളൂരു സ്‌കോര്‍ ഉയര്‍ത്തിയത്. അവസാന ഓവറുകളില്‍ കാമറോണ്‍ ഗ്രീനും (27 പന്തില്‍ 46) ദിനേഷ് കാര്‍ത്തിക്കും (ഏഴ് പന്തില്‍ 12) ടീം സ്‌കോര്‍ മുന്നോട്ടുനയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha