ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടം....ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടം....ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് . ഇന്ന് ജയിച്ചാല്‍ രാജസ്ഥാനെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടം സഞ്ജുവിനു സ്വന്തമാകും.
ഇതിഹാസ സ്പിന്നറും മുന്‍ രാജസ്ഥാന്‍ നായകനുമായ ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ് സഞ്ജു മറികടക്കും. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ജയിച്ചതോടെ സഞ്ജു വോണിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിട്ടുണ്ടായിരുന്നു.
നിലവില്‍ സഞ്ജുവും വോണും ടീമിനെ 31 വിജയങ്ങളിലേക്കാണ് നയിച്ചത്.
വോണ്‍ 56 മത്സരങ്ങളിലും സഞ്ജു 60 മത്സരങ്ങളിലും ടീം ക്യാപ്റ്റനായി. ഇന്ന് ജയിച്ചാല്‍ 32ാം വിജയത്തോടെ റെക്കോര്‍ഡ് ഒറ്റയ്ക്ക് സ്വന്തമാകും. 60ല്‍ 28 മത്സരങ്ങള്‍ തോറ്റു. ഒരു കളി ഫലമില്ലാതെ പിരിഞ്ഞു. പട്ടികയില്‍ രാഹുല്‍ ദ്രാവിഡാണ് മൂന്നാമത്. ദ്രാവിഡിനു കീഴില്‍ 23 വിജയങ്ങളും 17 തോല്‍വിയും. ശതമാന കണക്കില്‍ ദ്രാവിഡാണ് ഏറ്റവും മുന്നില്‍. സ്റ്റീവന്‍ സ്മിത്തിനു കീഴില്‍ 15 വിജയങ്ങളാണ് ടീമിന്. അജിന്‍ക്യ രഹാനെ നയിച്ചപ്പോള്‍ 9 കളികളും ഷെയ്ന്‍ വാട്സന്‍ ക്യാപ്റ്റനായപ്പോള്‍ 7 കളിയിലും രാജസ്ഥാന്‍ ജയിച്ചു.
2008ല്‍ ഐപിഎല്‍ തുടങ്ങിയപ്പോള്‍ പ്രഥമ ചാമ്പ്യന്‍മാരായി മാറിയ ടീമാണ് രാജസ്ഥാന്‍.് ടീം ഇത്തവണ ലക്ഷ്യമിടുന്നത് രണ്ടാം ഐപിഎല്‍ കിരീടമാണ്.
"
https://www.facebook.com/Malayalivartha