ഇത്തവണ കളത്തിലിറങ്ങുന്നത് രണ്ടാം ട്വന്റി 20 കിരീടമെന്ന സ്വപ്നവുമായി.... അമേരിക്കയില്‍ ടി20 ലോകകപ്പിനുള്ള ഒരുക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം....

ഇത്തവണ കളത്തിലിറങ്ങുന്നത് രണ്ടാം ട്വന്റി 20 കിരീടമെന്ന സ്വപ്നവുമായി.... അമേരിക്കയില്‍ ടി20 ലോകകപ്പിനുള്ള ഒരുക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം....
്. 2007ല്‍ ട്വന്റി 20 കിരീടവും 2011ല്‍ ഏകദിന ലോകകപ്പ് കിരീടവും നേടിയ ടീമിന് പിന്നീടിതുവരെ വിശ്വകിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ കിരീടം തിരിച്ചു പിടിക്കാനൊരുങ്ങിയാണ് ക്യാപ്റ്റന്‍ രോഹിതും സംഘവും ഇറങ്ങുന്നത്.
നീലപ്പടയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിനാണ് . അയര്‍ലന്‍ഡാണ് എതിരാളി. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാം അങ്കത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. പ്രധാന മത്സരങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിനിറങ്ങുന്നുണ്ട്. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. വൈകിട്ട് എട്ട് മണിക്ക് നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം.
ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇന്നലെ അമേരിക്കയിലെത്തിയ കോലി മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ല. കോലിക്ക് പകരം മലയാളി താരം സഞ്ജു സാംസണ് മൂന്നാം സ്ഥാനത്ത് കളിക്കാന്‍ സാധ്യതയേറെയാണ്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
എന്നാല്‍ ഇന്ത്യയില്‍ കാണാനാകുമോ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ടി20 ലോകകപ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യയില്‍ ടെലികാസ്റ്റ് ചെയ്യുന്നത്. ഇന്നത്തെ മത്സരവും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം. മൊബൈലില്‍ ഡിസ്‌നി ഹോട്സ്റ്റാറിലും മത്സരം കാണാനാവും.
"
https://www.facebook.com/Malayalivartha