സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌െ്രെടക്കേഴ്‌സിന് വിജയം

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌െ്രെടക്കേഴ്‌സിന് ആറു വിക്കറ്റിന്റെ ഉജ്ജല വിജയം. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി നടന്ന രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെയാണ് കേരളം വിജയം നേടിയത്. ആദ്യം ബാറ്റുചെയ്ത കര്‍ണാടക ബുള്‍ഡോസേഴ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള സ്‌െ്രെടക്കേഴ്‌സ് നാലുവിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു.
കേരളത്തിന് ആദ്യ ഓവറില്‍ തന്നെ ഓപണര്‍ ബിനീഷ് കോടിയേരിയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഓപണര്‍ രാജീവ് പിള്ളയും രണ്ടാമനായത്തെിയ അര്‍ജുനും ചേര്‍ന്ന് മികച്ച പോരാട്ടമാണ് നടത്തിയത്. അര്‍ജുന്‍ 35 ബോളില്‍ നിന്ന് 45 റണ്‍സും രാജീവ് പിള്ള 38 റണ്‍സും നേടി. പിന്നീട് വിവേക് ഗോപന്‍ വന്നെങ്കിലും വേഗം മടങ്ങി. 36 റണ്‍സ് നേടിയ മദന്‍മോഹന്റെയും 19 റണ്‍സ് നേടിയ അരുണ്‍ ബെന്നിയുടെയും കൂട്ടുകെട്ടാണ് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കര്‍ണാടകക്കുവേണ്ടി രാജീവ് 35ഉം പ്രദീപ് 37ഉം റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തി.
ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ തെലുങ്കു വാരിയേഴ്‌സ് എട്ട് വിക്കറ്റിന് ചെന്നൈ റൈനോസിനെ പരാജയപ്പെടുത്തി. സെലിബ്രിറ്റി ക്രിക്കറ്റിലെ ആറാം സീസണിലെ വിക്രാന്തിന്റെ ആദ്യ സെഞ്ച്വറിയും ചെന്നൈ റൈനോസിനെ തുണച്ചില്ല. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ റൈനോസ് 20 ഓവറില്‍ മൂന്നു വിക്കറ്റിന് 164 റണ്‍സെടുത്തു. മറുപടിയായി ബാറ്റ് ചെയ്ത തെലുങ്കു വാരിയേഴ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17.3 ഓവറില്‍ 168 റണ്‍സെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha