ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20: അവസാന പന്തില്‍ ത്രസിപ്പിക്കുന്ന വിജയവും പരമ്പരയും നേടി ടീം ഇന്ത്യ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ജയം. അവസാന മത്സരത്തില്‍ ആതിഥേയരെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര 3-0ന് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 198 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് ലക്ഷ്യം കണ്ടത്. രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയും അര്‍ദ്ധ സെഞ്ച്വറി നേടി. രോഹിത് ശര്‍മ്മ 52-ഉം വിരാട് കൊഹ്‌ലി 50 റണ്‍സും എടുത്ത് പുറത്തായി. സുരേഷ് റെയ്‌ന 49 റണ്‍സോടെ പുറത്താകാതെ നിന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ അനായാസവിജയം നേടിയിരുന്നു. ഈ മത്സരത്തോടെ ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തി. ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ വൈറ്റ് വാഷ് ചെയ്ത് പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ മറ്റൊരു ടീമിനും കഴിഞ്ഞിട്ടില്ല.
അവസാന പന്തും അതിര്‍ത്തി കടത്തി ആവേശം നിറച്ച മത്സരത്തിനൊടുവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ 3-0 ത്തിന് തൂത്തുവാരി. സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെ മത്സരം ഏഴ് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ പരമ്പര വിജയം ആഘോഷമാക്കിയത്.
ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‌ലിയാണ് പരമ്പരയിലെ താരം. അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍, ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ മനോധൈര്യത്തിന് മുന്നില്‍ ഓസ്ട്രേലിയ മുട്ടുമടക്കുകയായിരുന്നു. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്.
ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള റണ്‍മല പടുത്തുയര്‍ത്തിയെന്ന ആശ്വാസത്തില്‍ പന്തെറിയാനെത്തിയ ഓസീസ് ക്യാമ്പിന് പക്ഷെ ഉരുളയ്ക്ക് ഉപ്പേരി എന്ന രീതിയിലായാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മറുപടി നല്‍കിയത്. ഇന്ത്യയ്ക്കായി ബാറ്റ് എടുത്തവരെല്ലാം റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, ഓസീസ് ബൗളര്‍മാര്‍ നിസ്സഹായരായി നോക്കി നിന്നു.
ശിഖര്‍ ധവാനായിരുന്നു ഇന്ത്യയ്ക്കായി അടി തുടങ്ങിയത്. ധവാന്‍ പുറത്തായ ശേഷം രോഹിത് ശര്‍മ്മയും, വിരാട് കോഹ്‌ലിയും ഒത്തു ചേര്‍ന്നതോടെ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സിന്റെ കുത്തൊഴുക്കായിരുന്നു. 52 റണ്‍സുമായി രോഹിത്തും, 50 റണ്‍സുമായി കോഹ്‌ലിയും പുറത്തായ ശേഷം സുരേഷ് റെയ്‌നയും, യുവരാജും ചേര്‍ന്ന് ഇന്ത്യയെ വിജയലക്ഷ്യത്തിലേക്ക് നയിച്ചു.
19-ാം ഓവറില്‍ ഷെയിന്‍ വാട്‌സണ്‍ അഞ്ചു റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍, അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 17 റണ്‍സ്. എന്നാല്‍ ആന്‍ഡ്രൂ ടൈ എറിഞ്ഞ 20-ാം ഓവറില്‍ ഓസ്ട്രേലിയയുടെ കണക്കുകൂട്ടല്‍ പിഴച്ചു. ആദ്യ പന്ത് യുവരാജ് അതിര്‍ത്തി കടത്തി. രണ്ടാം പന്ത് സിക്‌സറും. മൂന്നാം പന്തില്‍ സിംഗിളെടുത്ത് സ്‌െ്രെടക്ക് റെയ്‌നയ്ക്ക് കൈമാറി. തുടര്‍ന്നുള്ള രണ്ട് പന്തുകളില്‍ രണ്ട് റണ്‍സ് വീതമെടുത്തു റെയ്‌ന. അവസാന പന്തില്‍ രണ്ടു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ പോയിന്റിന് മുകളിലൂടെ പന്ത് പറത്തി ബൗണ്ടറി നേടി റെയ്‌ന ഇന്ത്യയ്ക്ക് സമ്പൂര്‍ണ ജയം സമ്മാനിക്കുകയായിരുന്നു.
റെയ്‌ന 49 റണ്‍സും യുവരാജ് 15 റണ്‍സും എടുത്തു. ശിഖര്‍ ധവാന്‍ 26 റണ്‍സ് നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha