അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയുടെ റിഷാബ് പന്റിന് ലോകറെക്കോര്‍ഡ്

അണ്ടര്‍ 19 ലോകകപ്പില്‍ റിഷാബ് പന്റിന് ലോകറെക്കോര്‍ഡ്. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോര്‍ഡാണ് നേപ്പാളിനെതിരെയുള്ള പ്രകടനത്തില്‍ നിന്നും പന്റിന് സ്വന്തമായത്.
നേപ്പാളിനെതിരെ 24 പന്തില്‍ നിന്ന് 78 റണ്‍സാണ് പന്റ് അടിച്ച് കൂട്ടിയത്. 169 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ പന്റിന്റെ വെടിക്കെട്ടിന്റെ മികവില്‍ വെറും 18.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇത്.
ഒമ്പത് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പന്റിന്റെ ഇന്നിംഗ്‌സ്. വെറും 18 പന്തുകള്‍ മാത്രമകണ് അര്‍ധ സെഞ്ചുറിയിലെത്താന്‍ പന്റിന് വേണ്ടി വന്നത്. ഡി ഗ്രൂപ്പില്‍ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. അണ്ടര്‍ 19 ലെ വേഗം കൂടി അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡാണ് പന്റ് തന്റെ പേരിനൊപ്പം ചേര്‍ത്തത്.
മത്സരത്തില്‍ ഇഷാന്ത് കിഷനും അര്‍ധസെഞ്ചുറി നേടി. സര്‍ഫറാസ് ഖാന്‍ 21 റണ്‍സ് നേടി പുറത്താകാതെ നിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha