Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന് ബിസിസിഐക്ക് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം

04 FEBRUARY 2016 07:39 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന് ബിസിസിഐക്ക് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. സമിതി നിര്‍ദേശിച്ച കാര്യങ്ങളില്‍ എന്തൊക്കെ നടപ്പാക്കിയെന്ന് മാര്‍ച്ച് മൂന്നിനകം അറിയിക്കാനും കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് രണ്ടാമതൊരു അവസരം നല്‍കില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.
ബിസിസിഐയുടെ സമഗ്രപരിഷ്‌കരണത്തിനായുള്ള നിര്‍ദേശങ്ങളടങ്ങുന്നതാണ് ലോധ സമിതിയുടെ റിപ്പോര്‍ട്ട്. ബിസിസിഐ പൊതുകാര്യ സംഘടനയാണെന്ന് പറഞ്ഞ ലോധ കമ്മിറ്റി ബിസിസിഐയുടെ ഭരണഘടന മാറ്റാനും നിര്‍ദ്ദേശിച്ചു. ഐപിഎല്‍ അഴിമതിയില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര്‍ രാമന്റെ പങ്ക് അന്വേഷിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.
ബിസിസിഐയുടെ തലപ്പത്ത് രാഷ്ട്രീയക്കാര്‍ പാടില്ലെന്ന ശുപാര്‍ശയും കമ്മിറ്റി നല്‍കി. നിക്ഷിപ്ത താല്‍പര്യം ഒഴിവാക്കണം, ഐപിഎല്ലിനായി പ്രത്യേക ഭരണസമിതി രൂപീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലിടം നേടി.
ബിസിസിഐയില്‍ ഒരു സംസ്ഥാനത്ത് നിന്ന് ഒരു അസോസിയേഷന്‍ മതി. അസോസിയേഷനുകള്‍ക്ക് വോട്ടവകാശം ഉണ്ടാവും. സംസ്ഥാന അസോസിയേഷന്‍ ബോര്‍ഡിന് സിഇഒയും ആറ് അസിസ്റ്റന്റ് പ്രൊഫഷണല്‍ മാനേജര്‍മാരും വേണം. ഓംബുഡ്‌സ്മാന്‍, എത്തിക്‌സ് ഓഫീസര്‍, ഇലക്ടറല്‍ ഓഫീസര്‍ എന്നിവരെ നിയമിയ്ക്കണം. ഒരു ഭാരവാഹി പരമാവധി മൂന്ന് തവണ മാത്രമേ ഏതെങ്കിലും സ്ഥാനം വഹിയ്ക്കാവൂ. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഭരണസമിതിയില്‍ അംഗങ്ങളാകരുത്. ഐപിഎല്ലിന്റെ നടത്തിപ്പിനായി ബിസിസിഐ പ്രസിഡന്റും സെക്രട്ടറിയും അംഗങ്ങളായ 9 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റി വേണം. സമിതിയിലെ അഞ്ച് അംഗങ്ങളും ബിസിസിഐ ഭാരവാഹികളായിരിയ്ക്കണം. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പുനസംഘടിപ്പിയ്ക്കണം. ഗവേണിംഗ് കൗണ്‍സിലില്‍ കളിക്കാര്‍ക്കും പ്രാതിനിധ്യം വേണം. സിഎജിയ്ക്കും കൗണ്‍സിലില്‍ പ്രാതിനിധ്യമുണ്ടാവും. ഐപിഎല്ലിന് നിയന്ത്രിത സ്വയംഭരണാവകാശം മതി. കളിക്കാരുടെ അസോസിയേഷന്‍ ഉണ്ടാക്കണം. പ്ലെയേഴ്‌സ് അസോസിയേഷന്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള അദ്ധ്യക്ഷനാവണമെന്നും കമ്മിറ്റി നിര്‍ദ്ദേശിയ്ക്കുന്നു. മൊഹിന്ദര്‍ അമര്‍നാഥ്, ഡയാന എഡുള്‍ജി, അനില്‍ കുംബ്ലെ എന്നിവരെയാണ് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ഏജന്റുമാരുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ലോധയെ കൂടാതെ ജസ്റ്റിസ് അശോക് ഭന്‍, ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്നാണ് ക്രിക്കറ്റിന്റെ ഭരണതല കാര്യങ്ങള്‍ വിലയിരുത്താന്‍ സുപ്രിം കോടതി ലോധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഐപിഎല്‍ വിവാദത്തെ തുടര്‍ന്ന് രണ്ട് ടീമുകള്‍ പുറത്താകുകയും ബിസിസിഐ തലവന്‍ എന്‍ ശ്രീനിവാസന്റെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends