Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വമ്പന്‍മാര്‍ മുട്ട് മടക്കിയിട്ടും... നാടകീയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 2 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ; ഇംഗ്ലണ്ടില്‍ നിന്നും വിജയം പിടിച്ചു വാങ്ങി തിലക് വര്‍മ

26 JANUARY 2025 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....

ഇന്നലത്തെ ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി20 കാണാത്തവര്‍ക്ക് വലിയ നഷ്ടം. അത്ര ആവേശമായിരുന്നു കളി. പല വട്ടം തോറ്റന്ന് ഉറപ്പിച്ച കളിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 മത്സരങ്ങള്‍ക്ക് ഏറ്റവും നാടകീയമായ ക്ലൈമാക്‌സുകള്‍ ഉറപ്പാക്കുന്ന പതിവ്, ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ മത്സരത്തിലും ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം കൈവിട്ടില്ല.

ആവേശം അവസാന ഓവര്‍ വരെ കൂട്ടിനെത്തിയ മറ്റൊരു നാടകീയ പോരാട്ടത്തില്‍, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം, ശ്വാസം പോലും നിലച്ചുപോയ നിമിഷങ്ങള്‍ക്കൊടുവില്‍ രണ്ടു വിക്കറ്റും നാലു പന്തും ബാക്കിയാക്കി ഇന്ത്യ മറികടന്നു. സഹതാരങ്ങള്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയിട്ടും, വാലറ്റത്തെ കൂട്ടുപിടിച്ച് തിലക് വര്‍മയെന്ന യുവതാരം നടത്തിയ അസാമാന്യ പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ, അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 20ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ നടക്കും.

തിലക് വര്‍മ 55 പന്തില്‍ നാലു ഫോറും അഞ്ച് സിക്‌സും സഹിതം 72 റണ്‍സുമായി പുറത്താകാതെ നിന്നു. ജെയ്മി ഓവര്‍ട്ടന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു റണ്‍സ്. ആദ്യ പന്തില്‍ ഡബിളും രണ്ടാം പന്തില്‍ ബൗണ്ടറിയും കണ്ടെത്തി തിലക് വര്‍മ രാജകീയമായിത്തന്നെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വാലറ്റത്ത് അഞ്ച് പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം ഒന്‍പതു റണ്‍സുമായി പുറത്താകാതെ നിന്ന രവി ബിഷ്‌ണോയിയുടെ പോരാട്ടവീര്യവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇതിനു മുന്‍പു രണ്ടു രാജ്യാന്തര ട്വന്റി20 മത്സരങ്ങളാണ് നടന്നത്. രണ്ടു മത്സരങ്ങളിലും ഫലം വന്നത് അവസാന പന്തില്‍!

ഇന്ത്യന്‍ നിരയില്‍ തിലക് വര്‍മയ്ക്കു പുറമേ രണ്ടക്കത്തിലെത്തിയത് മൂന്നു താരങ്ങളാണ്. പിന്നെ എക്‌സ്ട്രാസും. വാഷിങ്ടന്‍ സുന്ദര്‍ (19 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 26), ഓപ്പണര്‍ അഭിഷേക് ശര്‍മ (ആറു പന്തില്‍ മൂന്നു ഫോറുകളോടെ 12), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (ഏഴു പന്തില്‍ മൂന്നു ഫോറുകളോടെ 12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ താരങ്ങള്‍. പിന്നെ എക്‌സ്ട്രാ ഇനത്തില്‍ ഇംഗ്ലിഷ് ബോളര്‍മാര്‍ കനിഞ്ഞു നല്‍കിയ 11 റണ്‍സും.

മലയാളി താരം സഞ്ജു സാംസണ്‍ (ഏഴു പന്തില്‍ അഞ്ച്), ധ്രുവ് ജുറേല്‍ (അഞ്ച് പന്തില്‍ നാല്), ഹാര്‍ദിക് പാണ്ഡ്യ (ആറു പന്തില്‍ ഒരു ഫോര്‍ സഹിതം നാല്), അക്ഷര്‍ പട്ടേല്‍ (മൂന്നു പന്തില്‍ രണ്ട്), അര്‍ഷ്ദീപ് സിങ് (നാലു പന്തില്‍ ഒരു ഫോര്‍ സഹിതം ആറ്) എന്നിവര്‍ നിരാശപ്പെടുത്തി.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചറി അഞ്ച് റണ്‍സിന് നഷ്ടമായെങ്കിലും, ഒരിക്കല്‍ക്കൂടി മുന്നില്‍നിന്ന് പടനയിച്ച ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബട്‌ലര്‍ 30 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതമാണ് 45 റണ്‍സെടുത്തത്. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും യഥേഷ്ടം ബൗണ്ടറികള്‍ കണ്ടെത്തിയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ സ്‌കോര്‍ 160 കടത്തിയത്.

ഒരിക്കല്‍ക്കൂടി സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ ബോളിങ്ങാണ് ഇന്ത്യയ്ക്ക് കരുത്തായത്. 14 ഓവര്‍ ബോള്‍ ചെയ്ത സ്പിന്നര്‍മാര്‍ 118 റണ്‍സ് വിട്ടുകൊടുത്ത് വീഴ്ത്തിയത് ആറു വിക്കറ്റ്! അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ജെയ്മി സ്മിത്ത് 12 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 22 റണ്‍സെടുത്ത് പുറത്തായി. ഹാരി ബ്രൂക്ക് (എട്ടു പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം 13), ലിയാം ലിവിങ്സ്റ്റണ്‍ (14 പന്തില്‍ ഒരു ഫോര്‍ സഹിതം 13), ബ്രൈഡന്‍ കാഴ്‌സ് (11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 14), ജോഫ്ര ആര്‍ച്ചര്‍ (ഒന്‍പതു പന്തില്‍ പുറത്താകാതെ 12) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് (മൂന്നു പന്തില്‍ നാല്), ബെന്‍ ഡക്കറ്റ് (ആറു പന്തില്‍ മൂന്ന്), ജെയ്മി ഓവര്‍ട്ടന്‍ (ഏഴു പന്തില്‍ അഞ്ച്), ആദില്‍ റഷീദ് (11 പന്തില്‍ 10) എന്നിവര്‍ നിരാശപ്പെടുത്തി. മാര്‍ക്ക് വുഡ് മൂന്നു പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ കളിയിലെ കേമനായ വരുണ്‍ ചക്രവര്‍ത്തി ഇത്തവണ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിങ്, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബോള്‍ ചെയ്ത ഏഴു പേരില്‍ വിക്കറ്റ് ലഭിക്കാതെ പോയത് നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങിയ രവി ബിഷ്‌ണോയ്ക്കു മാത്രം.

ഇംഗ്ലണ്ടിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി20യിലും ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ക്കൂടി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതിലാണ് നിര്‍ണായക പോരാട്ടത്തില്‍ തിലക് വര്‍മ്മ ഇന്ത്യയെ ജയിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (13 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (22 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (31 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (37 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (44 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (56 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

Malayali Vartha Recommends