തകർത്തടിച്ച് ധവാൻ; പിന്തുണയുമായി കൊഹ്‌ലി; ഇന്ത്യ മികച്ച സ്കോറിലേക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ സന്ദർശകരെ ഞെട്ടിച്ച് ഓപ്പണർ രോഹിത് ശർമ്മ റണ്ണൊന്നും എടുക്കാതെ മടങ്ങി. റബാഡയ്ക്കാണ് വിക്കറ്റ്.
മൂന്നാമനായി എത്തിയ ക്യാപ്റ്റൻ കൊഹ്‌ലി ധവാനൊപ്പം നിലയുറപ്പിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ കണക്കിന് പ്രഹരിച്ച ധവാൻ അർദ്ധ സെഞ്ചുറിയുമായി മുന്നേറുകയാണ്. മറുവശത്ത് കൊഹ്‌ലി ക്ഷമയോടെ ആഫ്രിക്കൻ ബൗളിംഗ് നിരയെ നേരിടുന്നു. കൊഹ്‌ലിയും അർദ്ധ സെഞ്ച്വറി നേടി.
നേരത്തെ മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങിയത്. ഇതിൽ രണ്ട് താരങ്ങളുടെ ഏകദിന അരങ്ങേറ്റമാണ്. ലുങ്കി എൻഗിഡിയും ഹെൻറിക് ക്ലാസനുമാണ് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യൻ നിരയിൽ മാറ്റങ്ങൾ ഒന്നുമില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 23 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുത്തിട്ടുണ്ട്. ധവാൻ 76(62), കൊഹ്‌ലി 59(70) എന്നിവരാണ് ക്രീസിൽ
https://www.facebook.com/Malayalivartha