തകർപ്പൻ സെഞ്ച്വറിയുമായി സ്മൃതി മന്ദാന; ഇന്ത്യയ്ക്ക് മികച്ച സ്കോർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ വനിതകൾ. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയുടെ മിന്നും സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്മൃതി മന്ദാന 129 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്സും സഹിതം 135 റണ്‍സ് നേടി. ഹര്‍മന്‍പ്രീത് കൗർ 69 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 55 റൺസ് നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച വേദ കൃഷ്ണമൂര്‍ത്തി 33 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 51 റണ്‍സെടുത്തു.
https://www.facebook.com/Malayalivartha

























