തകർത്തടിച്ച് ധവാൻ; നിലയുറപ്പിച്ച് കൊഹ്‌ലി; ഇന്ത്യ മികച്ച സ്കോറിലേക്ക്

ദക്ഷിണാഫ്രക്കയ്‌ക്കെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. തുടർച്ചയായി നാലാം മത്സരത്തിലും ഓപ്പണർ രോഹിത് ശർമ്മ പരാജയപെട്ടു. അഞ്ച് റൺസ് നേടിയ രോഹിത് റബാഡക്ക് വിക്കറ്റ് നൽകി മടങ്ങി.
തുടർന്നെത്തിയ കൊഹ്‌ലി നിലയുറപ്പിച്ചതോടെ കഴിഞ്ഞ കളിയുടെ ആവർത്തനമാണ് കണ്ടത്. ഒരു വശത്ത് തകർപ്പൻ ബാറ്റിങ്ങുമായി ധവാൻ ഇന്ത്യയെ മുന്നോട്ട് നയിച്ചു. മോശം പന്തുകളെ അതിർത്തി കടത്തി ശ്രദ്ധയോടെ തുടങ്ങിയ കൊഹ്‌ലിയും ധവാനൊപ്പം ചേർന്നതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. ഇരുവരും അർദ്ധ സെഞ്ച്വറി നേടി.
ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കേദാർ ജാദവിന് പകരം ശ്രേയസ് അയ്യർ ടീമിൽ ഇടം നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡിവില്ലേഴ്‌സ് പരിക്ക് മാറി ടീമിൽ തിരിച്ചെത്തി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 27 ഓവറിൽ 166 റൺസ് എടുത്തിട്ടുണ്ട്. ധവാൻ 86 (78) കൊഹ്‌ലി 68 (71) എന്നിവരാണ് ക്രീസിൽ.
https://www.facebook.com/Malayalivartha