മധുര പ്രതികാരവുമായി സിംബാബ്‌വെ; ജയം 154 റൺസിന്

അഫ്ഗാനിസ്ഥാനെതിരെ ആദ്യ ഏകദിനത്തിലേറ്റ കനത്ത തോൽവിക്ക് അതേരീതിയിൽ മറുപടി നൽകി സിംബാബ്‌വെ.ഒന്നാം ഏകദിനത്തിന് സമാനമായ രീതിയില്‍ 154 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് സിംബാബ്‌വെ മധുര പ്രതികാരം ചെയ്തത്.
രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത സിംബാബ്‌വെ അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റിന് 333റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ ടെയ്‌ലറുടേയും അര്‍ധ സെഞ്ച്വറി നേടിയ സിക്കന്ദര്‍ റാസയുടേയും ബാറ്റിംഗ് മികവിലാണ് സിംബാബ്‌വെ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിനിങ്ങിയ അഫ്ഗാനിസ്ഥാന്‍ 179 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ സിംബാബ്‌വെ 154 റണ്‍സിന്റെ ജയം ആഘോഷിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ക്രീമറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചത്രയുമാണ് സിംബാബ്‌വെയ്ക്ക് കൂറ്റന്‍ ജയമൊരുക്കിയത്.
നേരത്തെ ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ 154 റണ്‍സിന്റെ ജയം ആഘോഷിച്ചിരുന്നു. ഈ ജയങ്ങളിലും അതിശയിപ്പിക്കുന്ന സാമ്യതകള്‍ ഉണ്ട്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 333/5 റണ്‍സ് നേടിയ 179 റണ്‍സിനു സിംബാബ്‌വേയെ പുറത്താക്കി 154 റണ്‍സ് ജയം നേടുകയായിരുന്നുവെങ്കില്‍ രണ്ടാം മത്സരത്തില്‍ കാര്യങ്ങള്‍ നേരെ വിപരീതമായി. സിംബാബ്‌വേ 333/5 എന്ന സ്‌കോര്‍ നേടിയപ്പോള്‍ 179 റണ്‍സിനു അഫ്ഗാനിസ്ഥാന്‍ പുറത്തായി. സിംബാബ്‌വേയുടെ ജയം 154 റണ്‍സിന്.
https://www.facebook.com/Malayalivartha