ഓസ്‌ട്രേലിയൻ ക്രിക്കറ്റർ പുരസ്ക്കാരം സ്റ്റീവ് സ്മിത്തിന്

കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയൻ ക്രിക്കറ്റർ പുരസ്ക്കാരം സ്റ്റീവ് സ്മിത്തിന്. ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയര്‍ പുരസ്‌ക്കാരവും ഓസ്‌ട്രേലിയൻ നായകനായിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് മികച്ച ഓസ്‌ട്രേലിയൻ താരത്തിനുള്ള അലന്‍ബോര്‍ഡര്‍ മെഡല്‍ സ്റ്റീവ് സ്മിത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ വർഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കി നടന്ന വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം 24 ടെസ്റ്റില്‍ നിന്ന് ഏഴ് സെഞ്ച്വറികളടക്കം 1754 റണ്‍സ് നേടിയ സ്മിത്ത് തന്നെയാണ് ഓസ്‌ട്രേലിയയുടെ മികച്ച ടെസ്റ്റ് പ്ലെയറും. വോട്ടെടുപ്പിൽ ഓപ്പണർ ഡേവിഡ് വാർണറെയും സ്പിന്നർ നഥാൻ ലിയോണിനെയും പിന്തള്ളിയാണ് സ്മിത്ത് ബോര്‍ഡര്‍ മെഡല്‍ കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha