ചരിത്ര വിജയത്തിന് പിന്നാലെ ഒന്നാം റാങ്കും ഇന്ത്യയ്ക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ പരമ്പര ജയിക്കുന്നത്. അഞ്ചാം ഏകദിനത്തിൽ 73 റണ്‍സിനായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം.122 പോയിന്റുകളോടെ ദക്ഷിണാഫ്രിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
പരമ്പര നഷ്ടപെട്ട ദക്ഷിണാഫ്രിക്ക മൂന്ന് പോയിന്റ് കുറഞ്ഞ് 118 ൽ എത്തി. നിലവിൽ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. പരമ്പര ആരംഭിക്കുമ്പോള്‍ ഇന്ത്യയ്ക്ക് 119 പോയിന്റായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് 2 പോയിന്റ് പിന്നിലായിരുന്ന ഇന്ത്യയ്ക്ക് 4-2 അല്ലെങ്കില്‍ അതില്‍ മെച്ചപ്പെട്ട രീതിയില്‍ പരമ്പര ജയിക്കാനായാല്‍ ഒന്നാം സ്ഥാനം ഉറപ്പായിരുന്നു.
https://www.facebook.com/Malayalivartha