ധവാനെതിരെ മോശം പെരുമാറ്റം; റബാഡയ്ക്ക് പിഴ ശിക്ഷ വിധിച്ച് ഐസിസി

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിലെ മോശം പെരുമാറ്റത്തെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയ്ക്ക് ഐസിസി പിഴ ശിക്ഷ വിധിച്ചു. ഒരു ഡീമെറിറ്റ് പോയിന്റും മാച്ച് ഫീസിന്റെ 15 ശതമാനം പിഴയുമാണ് റബാഡയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ പുറത്താക്കിയ ശേഷം അമിതാവേശം കാണിച്ച റബാഡ മോശം ആഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന റഫറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ. പരമ്പരയിൽ മികച്ച ഫോമിൽ കളിക്കുന്ന ധവാനെതിരെ വ്യക്തമായ മുൻകരുതലോടെയാണ്ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.
മികച്ച തുടക്കം ലഭിച്ച ധവാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇതിനിടയിലാണ് റബാഡയുടെ പന്തിൽ ഫെലുക്വോയ്ക്കു ക്യാച്ച് നല്കി ധവാൻ മടങ്ങിയത്.പിന്നാലെ ധവാനെതിരെ മോശം ആഗ്യം കാണിക്കുകയും അസഭ്യം പറയുകയുമായിരുന്നു. മോശം പെരുമാറ്റത്തിന് റബാഡയെ ഐസിസി നേരത്തെ വിലക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha