സെഞ്ച്വറി അടിച്ചിട്ടും ആഘോഷിക്കാൻ തോന്നിയില്ല; കാരണം വ്യക്തമാക്കി രോഹിത് ശർമ്മ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയുടെ മോശം ഫോം വലിയ ചർച്ചയായിരുന്നു. എന്നാൽ അഞ്ചാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയിലൂടെ രോഹിത് വിമർശകർക്ക് ചുട്ടമറുപടി നൽകി.
എന്നാൽ സെഞ്ച്വറി നേടിയ രോഹിത്തിന്റെ മുഖത്ത് യാതൊരു സന്തോഷവുമുണ്ടായിരുന്നില്ല. എന്താണ് ഇതിനുള്ള കാരണമെന്ന് വ്യക്തമാക്കുകയാണ് രോഹിത് ശർമ്മ. താന്‍കൂടി ഉള്‍പ്പെട്ട രണ്ട് റൺഔട്ടുകളാണ് സെഞ്ച്വറി ആഘോഷിക്കാതിരിക്കാൻ കാരണമായത്. ഈ രണ്ട് റൺഔട്ടുകളും തന്നിൽ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് താന്‍ സെഞ്ച്വറി ആഘോഷത്തില്‍ നിന്നും മാറിനിന്നതെന്നും രോഹിത് വ്യക്തമാക്കി. ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയും അജിങ്ക്യ രഹാനെയുമാണ് രോഹിത്തുമായുള്ള ആശയക്കുഴപ്പത്തിൽ പുറത്തായത്.
ധവാൻ പുറത്തായ ശേഷം മികച്ച കൂട്ടുകെട്ടിലൂടെ മുന്നോട്ട് നീങ്ങുമ്പോളാണ് അപ്രതീക്ഷിതമായി കൊഹ്‌ലി റണൗട്ട് ആയത്. രോഹിത്ത് തടുത്തിട്ട ബോളില്‍ കൊഹ്‌ലി അനാവിശ്യ റണ്ണിനായി ഓടുകയായിരുന്നു. പിന്നീട് തിരിഞ്ഞോടിയ കൊഹ്‌ലിയെ ഡുമിനിയുടെ നേരിട്ടുള്ള ഏറിൽ പുറത്താവുകയായിരുന്നു. പിന്നാലെ എത്തിയ രഹാനെയും റൺഔട്ടായി. രഹാനെ റണ്ണിനായി ഓടിയെങ്കിലും രോഹിത് ഓടാഞ്ഞത് രഹാനെയുടെ പുറത്താകലിന് വഴിവെച്ചു.
https://www.facebook.com/Malayalivartha