പ്രായമല്ല പ്രകടനമാണ് പ്രധാനം; ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകും എന്നാണ് പ്രതീക്ഷ; ഇനിയും രണ്ടോ, മൂന്നോ ഐപിഎല്‍ എനിക്ക് അവശേഷിക്കുന്നുണ്ടെന്നും യുവരാജ് സിംഗ്

ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യുവരാജ് സിംഗ്. പ്രായമല്ല പ്രകടനമാണ് പ്രധാനമെന്നും മികച്ച പ്രകടനം കാഴ്ചവെച്ചാൽ ടീമിലേക്ക് തെരഞ്ഞെടുക്കുമെന്നും യുവരാജ് പറഞ്ഞു. മോശം ഫോമിനെത്തുടർന്ന് യുവരാജ് ടീമിൽ നിന്നും പുറത്തായിരുന്നു.
എല്ലാവരെയും പ്രായം പെട്ടെന്ന് തളര്‍ത്തില്ല. മുപ്പത് കഴിഞ്ഞും പല താരങ്ങളും മികച്ച ഫോം തുടരുന്നുണ്ട്. ഇനിയും രണ്ടോ, മൂന്നോ ഐപിഎല്‍ എനിക്ക് അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുവരാജ് ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ്. ഫോമിലേക്ക് മടങ്ങിയെത്തി ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാണ് യുവരാജിന്റെ ശ്രമം.
2019 ലോകകപ്പ് ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയുടെ പ്രകടനം. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ ടീം മാറിയിട്ടുണ്ട്. ശരിയായ ദിശയിലൂടെയാണ് കൊഹ്‌ലി ടീമിനെ നയിക്കുന്നതെന്നും യുവരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha