വിജയ് ഹസാര ട്രോഫി: ബൗളർമാരുടെ കരുത്തിൽ കേരളത്തിന് തകർപ്പൻ ജയം

വിജയ് ഹസാര ട്രോഫിയില്‍ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി കേരളം. ഉത്തര്‍പ്രദേശിനെതിരെ നടന്ന മത്സരത്തിൽ കേരളത്തിന് 120 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. കേരളാ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 261 റൺസ് നേടി. അര്‍ധ സെഞ്ച്വറി നേടിയ അരുണ്‍ കാര്‍ത്തികിന്റേയും രോഹണ്‍ പ്രേമിന്റേയും ഇന്നിംഗ്സാണ് കേരളത്തിന് മിക്ച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹണ്‍ പ്രേം 66 ഉം അരുണ്‍ കാര്‍ത്തിക് 54 റൺസും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശിനെ സന്ദീപ് വാര്യരും കെസി അക്ഷയും ചേർന്ന് 141 റണ്‍സിന് ചുരുട്ടിക്കെട്ടി. ഒന്‍പത് ഓവറില്‍ 32 റണ്‍സ് വഴങ്ങി സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്ഷയ് 10 ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിന്റെ മൂന്നാം വിജയമാണിത്.
https://www.facebook.com/Malayalivartha