നിർണായക മത്സരത്തിൽ സൂപ്പർ താരമില്ലാതെ ഇന്ത്യ; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങുന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായകമായ മത്സരത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിക്കാനിടയില്ല. ഓരോ മത്സരങ്ങൾ വിജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. അവസാന മത്സരം വിജയിച്ച് ട്വന്റി 20 പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ കുന്തമുനയായ ബുംറയുടെ പരിക്ക് ഭേദമാകാത്തത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ മത്സരത്തിൽ വയറുവേദന മൂലം ബുംറ കളിച്ചിരുന്നില്ല. മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ബുംറയ്ക്ക് പകരം കഴിഞ്ഞ കളിയിൽ ഇറങ്ങിയ ഷാര്‍ദുല്‍ താക്കൂര്‍ അവസാന മത്സരത്തിലും ഇറങ്ങാനാണ് സാധ്യത.
എന്നാൽ നിർണായക മത്സരത്തിൽ പരിചയ സമ്പന്നനായ ബുംറയുടെ അസാന്നിധ്യം ടീമിനെ ബാധിക്കും. നാളെ ന്യൂലാൻഡ്സിലാണ് അവസാന മത്സരം നടക്കുന്നത്. ആദ്യമായാണ് ഇന്ത്യ ന്യൂലാൻഡ്സിൽ ട്വന്റി 20 കളിക്കുന്നത്.
https://www.facebook.com/Malayalivartha






















