ദ്രാവിഡിനെ ടീം അംഗങ്ങൾക്ക് ഭയമായിരുന്നു; അദ്ദേഹത്തിന്റെ നിയന്ത്രണങ്ങൾ ലംഘിക്കാന്‍ ആർക്കും ധൈര്യമുണ്ടായിരുന്നില്ല; ദ്രാവിഡിന്റെ പരിശീലന രീതികൾ വെളിപ്പെടുത്തി കംലേഷ് നാഗര്‍കോട്ടി

അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിന് പിന്നിലെ പ്രധാന ഘടകം ദ്രാവിഡ് എന്ന പരിശീലകനായിരുന്നു. ടീമംഗങ്ങൾക്ക് ഊർജ്ജം നൽകി ഒത്തിണക്കത്തോടെ മുന്നോട്ട് നയിച്ച ദ്രാവിഡ് എന്ന പരിശീലകന്റെ രീതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് ടീം അംഗമായ കംലേഷ് നാഗര്‍കോട്ടി. ദ്രാവിഡിന്റെ ചിട്ടയായ പ്രവർത്തങ്ങളാണ് ടീമിന് ഗുണമായതെന്ന് നാഗര്‍കോട്ടി വ്യക്തമാക്കി.
ദ്രാവിഡിനെ ടീം അംഗങ്ങൾക്ക് ഭയമായിരുന്നു. അദ്ദേഹം കളിക്കാർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളെ ലംഘിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല. ഫൈനൽ കഴിയുന്നത് വരെ ടീം അംഗങ്ങൾ മൊബൈലും വാട്ടസ്ആപ്പും ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ടൂര്‍ണമെന്റ് നടക്കുമ്പോള്‍ പുറത്ത് അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു. കൂടാതെ ഐപിഎൽ ലേലത്തിൽ ശ്രദ്ധിക്കേണ്ടെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. ഐപിഎൽ ലേലം എല്ലാ വർഷവും ഉണ്ടാകും എന്നാൽ ലോകകപ്പ് നിങ്ങൾക്ക് വീണ്ടും ലഭിക്കുകയില്ല എന്നായിരുന്നു ദ്രാവിഡ് പറഞ്ഞതെന്നും കംലേഷ് നാഗര്‍കോട്ടി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha