ദക്ഷിണാഫ്രിക്കയിൽ ഇന്ന് ഫൈനൽ; പരമ്പര ജയത്തോടെ പര്യടനം അവസാനിപ്പിക്കാൻ ഇന്ത്യ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 ഇന്ന് ന്യൂലാന്‍ഡ്സില്‍ നടക്കും. ഇരുടീമും ഓരോ ജയവുമായി ഒപ്പത്തിനൊപ്പമാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ അവസാന മത്സരമാണിത്. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കി മടങ്ങാനാണ് ഇന്ത്യയുടെ ശ്രമം.
ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി20യിലും പരാജയപ്പെട്ടാൽ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയാകും. എന്നാൽ പ്രമുഖ താരങ്ങളുടെ അഭാവത്തിലും കഴിഞ്ഞ കളിയിൽ ജയിക്കാൻ കഴിഞ്ഞത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകുന്നു.
എന്നാൽ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ പരിക്ക് ഇന്ത്യയ്ക്ക് തലവേദനയാണ്. കഴിഞ്ഞ കളിയിൽ ബുംറ കളിച്ചിരുന്നുല്ല. ഇന്നത്തെ മത്സരത്തിലും ബുംറ കളിച്ചില്ലെങ്കിൽ ശര്‍ദുല്‍ താക്കൂര്‍ പകരം ടീമിൽ എത്തും. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ചഹൽ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha