ദക്ഷിണാഫ്രിക്കയിൽ ചരിത്രമെഴുതി ഇന്ത്യൻ ടീം

ദക്ഷിണാഫ്രിക്കയിൽ ചരിത്ര വിജയം നേടി ഇന്ത്യൻ വനിത ടീം. പരമ്പരയിലെ അവസാന ട്വന്റി-20 മത്സരത്തിൽ ആതിഥേയരെ 54 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. 167 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 18 ഓവറില്‍ 112 റണ്‍സിന് പുറത്താവുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മിതാലി രാജിന്റെയും (62) ജെമീമ റോഡ്രിഗസിന്റെയും (44) മികച്ച പ്രകടത്തിന്റെ കരുത്തിലാണ് മികച്ച സ്കോര്‍ നേടിയത്. അവസാന ഓവറുകളിൽ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (17 പന്തില്‍ 27) നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ സ്കോർ 166ല്‍ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യൻ ബൗളെർമാരായ ശിഖാ പാണ്ഡെ, റുമേലി ദാര്‍, രാജേശ്വരി ഡെയക്വാദ് എന്നിവർ മൂന്ന് വിക്കറ്റ് നേടി വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. 27 റണ്‍സെടുത്ത് മരിസാന കാപ്പാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്കോറര്‍.
പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരവും ഇന്ത്യ ജയിച്ചിരുന്നു. മൂന്നാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ നാലാം മത്സരം മഴമൂലം ഉപേക്ഷിക്കുകയിരുന്നു.
https://www.facebook.com/Malayalivartha