ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതില്‍ നിരാശയുണ്ട്; വിദേശ പര്യടനകൾക്ക് ഇന്ത്യൻ ടീം പൂർണ്ണ സജ്ജമെന്ന് ഭുവനേശ്വര്‍ കുമാര്‍

ഈ വർഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യനടങ്ങള്‍ക്ക് ഇന്ത്യന്‍ ടീം പൂർണ്ണ സജ്ജമാണെന്ന് ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വര്‍ കുമാര്‍. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതില്‍ നിരാശയുണ്ടെന്നും അടുത്ത തവണ ദക്ഷിണാഫ്രിക്കന്‍ പര്യനടത്തിലെ എല്ലാ പരമ്പരകളും സ്വന്തമാക്കുമെന്നും ഭുവനേശ്വർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ട്വന്റി20 പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇഞ്ചോടിഞ്ച് പോരാടിയ ശേഷമാണ് ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായത്. വരാനിരിക്കുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പരമ്പരകള്‍ കടുപ്പമേറിയതാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പ്രകടനം ടീമിന്റെ മനോവീര്യം ഏറെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഭുവി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















