കൊളംബോയില്‍ സ്ഥിതിഗതികള്‍ ശാന്തം;നിഥാഹാസ് ട്രോഫി ശ്രീലങ്കയിൽ തന്നെ നടക്കുമെന്ന് ക്രിക്കറ്റ് ബോർഡ്

വർഗീയ കലാപങ്ങളെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നിഥാഹാസ് ട്രോഫി നടക്കുന്ന കാര്യത്തിൽ വിശദീകരണവുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കൊളംബോയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും നിഥാഹാസ് ട്രോഫിയുമായി മുന്നോട്ട് പോകുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
ശ്രീലങ്കയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഘര്‍ഷാവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മത്സരം നടക്കുമോയെന്ന ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ മത്സരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്റെയും ബോർഡിന്റെയും തീരുമാനം.
https://www.facebook.com/Malayalivartha






















